ഇടുക്കി;മൂലമറ്റത്ത് മകന്റെ വെട്ടേറ്റ് മാതാപിതാക്കൾക്ക് ദാരുണാന്ത്യം.പതിപ്പള്ളി മൂലമറ്റം ചേറാടി ഭാഗം സ്വദേശികളായ കീരിയാനിക്കൽ കുമാരന്‍ (60) ഭാര്യ തങ്കമ്മ (54) എന്നിവരാണ് മകന്റെ വെട്ടേറ്റു മരണപ്പെട്ടത്.
ഇന്നലെ അപകടത്തിൽ പരുക്കേറ്റു ചികിത്സയ്ക്ക് ശേഷം വീട്ടിൽ എത്തിയ മകൻ അജേഷ് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി പ്രദേശ വാസികൾ പറയുന്നു.തുടർന്ന് മാതാപിതാക്കളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട അജേഷ് ഇരുവരെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.പിതാവ് സുകുമാരൻ സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽ പോയ അജേഷിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവമറിഞ്ഞു നിരവധി പേർ സ്ഥലത്തു തടിച്ചുകൂടി അറക്കുളം ഗ്രാമപഞ്ചായത്ത് അംഗം പി എ വേലുക്കുട്ടൻ, അറക്കുളം പോലീസ് തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി പ്രതിയെ ഉടൻ പിടികൂടുമെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.