കൊച്ചി: എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണ അന്വേഷണം അട്ടിമറിക്കാൻ എസ്ഡിപിഐ അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടെഞ്ചിറ വ്യക്തമാക്കി. എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതി നൽകിയതല്ലാത്ത ഒരു തെളിവുകളൊന്നും കണ്ടെത്താനും തൊണ്ടിമുതൽ ശേഖരിക്കുവാനും പോലീസ് തയ്യാറാകാത്തത് തെറ്റായ സമീപനമാണ്. എറണാകുളം ജില്ലയിലെ ഏറ്റവും തന്ത്രപ്രധാനമായ കളമശ്ശേരിയിൽ നടന്ന ഭീകരാക്രമണം നിസ്സാരവൽക്കരിക്കാൻ ഉള്ള പോലീസിന്റെ ശ്രമം അപകടം വിളിച്ചുവരുത്തും.
കേരളത്തിലെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിൽ വർഗീയത പ്രചരിപ്പിക്കുവാനുള്ള സംഘപരിവാർ കാസ പോലുള്ള സംഘടനകളുടെ ശ്രമങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും കേരള സമൂഹം ഒന്നടങ്കം ഒന്നിച്ചു നിൽക്കണമെന്നും, അന്വേഷണത്തിലെ അനാസ്ഥ അവസാനിപ്പിച്ച് പോലീസ് മുഴുവൻ പ്രതികളെയും കണ്ടെത്താൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിയുടെ മോട്ടീവുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമം അല്ലാത്തത് വർഗീയശക്തികളുടെ ഇത്തരം ശ്രമങ്ങൾക്ക് കൂടുതൽ വേഗത നൽകും അദ്ദേഹം കൂട്ടിച്ചേർത്തു.
മതേതര കേരളത്തിന്റെ പ്രതിച്ഛായക്കും കേരള പോലീസിന് ഇപ്പോഴുള്ള വിശ്വാസ്തയ്ക്കും കേരള പോലീസ് മാർട്ടിനോട് കടപ്പെട്ടിരിക്കുന്നു എന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പ്രസിഡണ്ട് വി കെ ഷൗക്കത്ത് അലി പറഞ്ഞു. പ്രതികുറ്റസമ്മതം നടത്താൻ തയ്യാറായില്ലായിരുന്നുവെങ്കിൽ കേരളത്തിൽ സംഘപരിവാർ ഉദ്ദേശിക്കുന്ന തരത്തിലേക്കുള്ള വർഗീയ വിഭജനം നോക്കി നിൽക്കാൻ മാത്രമേ പോലീസിന് കഴിയുമായിരുന്നുള്ളു അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് സെന്റ് തെരേസസ്സ് കോളേജിനു മുന്നിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ് ,വിമൺ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ്, ജില്ലാ സെക്രട്ടറി ബാബു മാത്യു, സിറാജ് കോയ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്മാരരായ ഷെമീർ മാഞ്ഞാലി,
നിമ്മി നൗഷാദ്,ജനറൽ സെക്രട്ടറി ഓർഗനൈസിംഗ് കെ എം ലത്തീഫ്, സെക്രട്ടറിമാരായ കെ എ മുഹമ്മദ് ഷമീർ, ഷിഹാബ് പടന്നാട്ട്, നാസർ എളമന സി എസ് ഷാനവാസ്,സുധീർ ഏലൂക്കര, ഹാരിസ് ഉമർ ,എൻ കെ നൗഷാദ് , കബീർ കോട്ടയിൽ,അനു വി ശേഖർ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.