കോട്ടയം: തോമസ് ചാഴികാടൻ എംപിയെ പരസ്യമായി ശാസിച്ചതിന്റെ ക്ഷീണം മാറ്റാൻ മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് വേദിയുയമായി കേരളാ കോൺഗ്രസ് (എം).
ജനുവരി 17നു തിരുവനന്തപുരത്ത് കെ എം മാണിയുടെ ആത്മകഥ പ്രകാശനച്ചടങ്ങിലേക്ക് കേരള കോൺഗ്രസ് (എം) മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. റബർ കർഷകരുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി നേരിട്ടു തീരുമാനിച്ച സാഹചര്യത്തിലാണ് മുഖ്യന് തിരിച്ചും വേദി ഒരുക്കാൻ കേരള കോൺഗ്രസ് (എം) തീരുമാനിച്ചത്.
പാലായിൽ നവകേരള സദസ്സിന്റെ വേദിയിൽ സ്വാഗത പ്രസംഗത്തിലാണു റബറിന്റെ താങ്ങുവില വർധിപ്പിക്കൽ വിഷയം തോമസ് ചാഴികാടൻ ഉന്നയിച്ചത്. ഇതിലുള്ള അനിഷ്ടം പിണറായി വിജയൻ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതു വിവാദമായതോടെ കേരള കോൺഗ്രസ് (എം) സൈബർ വിഭാഗം മുഖ്യമന്ത്രിക്കെതിരേ രംഗത്തു വന്നിരുന്നു.
മുഖ്യമന്ത്രിയുടെ വിമർശനത്തെ പ്രതിരോധിക്കാൻ കേരള കോൺഗ്രസ് നേതൃത്വം തയാറായില്ലെന്ന് പാർട്ടി ഉന്നതാധികാര സമിതി അംഗം പി. എം. മാത്യു പരസ്യ വിമർശനം നടത്തുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.