കോഴിക്കോട്; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോ എന്നുള്ള കാര്യം ക്ഷണം കിട്ടിയവരാണ് സ്വീകരിക്കേണ്ടതും അതിൽ മുസ്ലിം സംഘടനയായ സമസ്തയ്ക്ക് പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ലെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പോഷക സംഘടനാ ഭാരവാഹികളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ. അയോധ്യയിൽ അല്ല ആര് എവിടെപ്പോയാലും മുസ്ലിം സമുദായ വിശ്വാസം വ്രണപ്പെടില്ല. സുപ്രഭാതം പത്രത്തിൽ വന്നത് പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് നിലപാടാണെന്നും അത് സമസ്തയുടെ അഭിപ്രായമല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
കേക്ക് വിവാദം സംബന്ധിച്ച ചോദ്യത്തിന്, അടുത്ത ക്രിസ്മസിന് അഭിപ്രായം പറയാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മതവിശ്വാസങ്ങൾക്ക് എതിരാകാത്ത ഏത് ആഘോഷങ്ങൾക്കും ആർക്കും പങ്കെടുക്കാം. മതസൗഹാർദം വേറെ, മതത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതു വേറെ.
ഒരു മതത്തിന്റെ ആഘോഷത്തിൽ വിശ്വാസത്തോടെ പങ്കെടുകുന്നതും വ്യത്യസ്തമാണ്. ഇതു വിശദമായി ചർച്ച ചെയ്യേണ്ടതാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.