ഭുവനേശ്വര്‍: മൂന്ന് സംസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 290 കോടി രൂപ. ഒഡിഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദ്യനിര്‍മാണ കമ്പനിയായ ബൗധ് ഡിസ്റ്റിലറിയുടെ ഒഡിഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഓഫീസുകളില്‍ നിന്ന് മാത്രം 250 കോടി രൂപയാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. രാജ്യത്ത് ആദായനികുതി റെയ്ഡില്‍ കണ്ടെത്തിയ ഏറ്റവും ഉയർന്ന തുകയാണിതെന്നാണ് റിപ്പോർട്ട്.
കണ്ടെടുത്ത പണം ഇനിയും പൂർണമായും എണ്ണിതിട്ടപ്പെടുത്താത്തതിനാല്‍ തുക ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും കള്ളപ്പണം ഒളിപ്പിച്ച കൂടുതല്‍ കേന്ദ്രങ്ങളെ കുറിച്ച് വിവരം ലഭിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബൗധ് ഡിസ്റ്റിലറിയുടെ സഹസ്ഥാപനമായ ബല്‍ദേവ് സാഹു ഇന്‍ഫ്രയിലും അവരുടെ ഉടമസ്ഥതയിലുള്ള അരിമില്ലിലും ആദായനികുതി വകുപ്പ് പരിശോധന നടത്തും.
ജാര്‍ഖണ്ഡില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. ധീരജ് കുമാര്‍ സാഹുവിന്റെ സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളില്‍ നിന്നും അപഹരിച്ച പണം ജനങ്ങളിലേക്ക് തന്നെ മടക്കിയെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിന്നാലെയായിരുന്നു ആദായനികുതി വകുപ്പിന്റെ റെയ്ഡ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.