തിരുവനന്തപുരം: നവകേരള സദസിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ വനിത ഓട്ടോ തൊഴിലാളിയെ വിലക്കി സിഐടിയു യൂണിയൻ. തിരുവനന്തപുരം കാട്ടായിക്കോണം ജംഗ്ഷനിലെ ഓട്ടോ തൊഴിലാളിയായ മങ്ങാട്ടുക്കോണം സ്വദേശിനിയായ രജനിയെയാണ് സി.പി.എം-സി.ഐ.ടി.യു പ്രവര്‍ത്തകർ തടഞ്ഞത്.
കഴക്കൂട്ടത്ത് നടന്ന നവകേരള സദസിൽ പങ്കെടുക്കാത്തതിലാണ് തടഞ്ഞത് എന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ അനാരോഗ്യം കാരണമാണ് തനിക്ക് പങ്കെടുക്കാൻ കഴിയാത്തതെന്നും രജനി പറയുന്നു. ഇതോടെയാണ് രജനിക്ക് വിലക്കേര്‍പ്പെടുത്തിയത്.കഴിഞ്ഞ എട്ടുവര്‍ഷമായി കാട്ടായികോണത്ത് ഓട്ടോ ഓടിക്കുന്നതാണ് രജനി.പതിവുപോലെ ഞായറാഴ്ച രാവിലെ ഓട്ടോ ഓടിക്കാൻ എത്തിയപ്പോഴാണ് സി.ഐ.ടി.യു കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞത്. എന്നാൽ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയാൽ സഹോദരനെയും ജോലിയിൽ നിന്ന് മാറ്റി നിർത്തുമെന്നാണ് സിഐടിയു ഭീഷണി മുഴക്കുന്നത്. പാർട്ടിക്കെതിരല്ലെന്നും ഓട്ടോ ഓടാൻ അനുവദിച്ചാൽ മാത്രം മതിയെന്നുമാണ് രജനിയുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.