2023ലെ മികച്ച ടെസ്റ്റ്, ഏകദിന, ടി20 ടീമുകളെ തെര‍ഞ്ഞെടുത്ത് ക്രിക് ഇന്‍ഫോ, ടെസ്റ്റ് ടീമിൽ 2 ഇന്ത്യക്കാർ മാത്രം

മുംബൈ: ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തെര‍ഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക് ഇന്‍ഫോ, രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ടീമില്‍ ഇടം നേടിയത്. ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സാണ് ടീമിന്‍റെ നായകന്‍.

ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണാണ് മൂന്നാം നമ്പറില്‍. നാലാം നമ്പറില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ട് ആണ് ഇടം നേടിയത്. ഹാരി ബ്രൂക്ക് അഞ്ചാമതും വിക്കറ്റ് കീപ്പറായി ടോം ബ്ലണ്ടലും ഇടം നേടിയ ടീമിലെ ബാറ്റിംഗ് നിരയില്‍ ഒറ്റ ഇന്ത്യന്‍ താരം പോലുമില്ല.

ഓപ്പണര്‍മാരായി ഓസ്ട്രേലിയയുടെ ഉസ്മാന്‍ ഖവാജയും ട്രാവിസ് ഹെഡുമാണ് ടെസ്റ്റ് ടീമില്‍ ഇടം നേടിയത്. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററാണ് ഖവാജ. 55.6 ശരാശരിയില്‍ 1168 റണ്‍സാണ് ഖവാജ അടിച്ചെടുത്തത്.     

45.1 ശരാശരിയില്‍ ഹെഡ് 902 റണ്‍സ് നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മറികടന്നാണ് ഹെഡ് ടെസ്റ്റ് ടീമിന്‍റെ ഓപ്പണറായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !