ഏറ്റുമാനൂർ; ശബരിമല മണ്ഡല കാലത്തോടനുബന്ധിച്ച് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് സൗജന്യ വൈദ്യസഹായം ഉറപ്പാക്കാൻ ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം ആരംഭിച്ച ഹെൽപ് ഡെസ്ക് ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാതെ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്.
സമീപത്തെ മറ്റു വിഭാഗങ്ങളുടെ ക്ലിനിക്കുകൾ തുറന്നു പ്രവർത്തിക്കുമ്പോഴാണ് സർക്കാർ ക്ലിനിക് ആവശ്യത്തിന് ജീവനക്കാരില്ലാതെ പ്രവർത്തനം ഇഴയുന്നത് . സംസ്ഥാനത്തിനു പുറത്തു നിന്നായി ആയിരക്കണക്കിനു ഭക്ത ജനങ്ങളാണ് ഓരോ ദിവസവും ക്ഷേത്രത്തിലെത്തുന്നത്.വയോധികരും വിവിധ അസുഖങ്ങൾ ഉള്ളവരുമാണ് കൂടുതൽ. ആയുർവേദ, ഹോമിയോ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൂടുതൽ ആളുകളും അലോപ്പതി ചികിത്സ തേടിയാണ് എത്തുന്നത്.
ദിവസങ്ങളായി ഡോക്ടറുടെയൊ മറ്റ് ആരോഗ്യ പ്രവർത്തകരുടെയൊ സേവനം ഇവിടെ ഇല്ലെന്നാണ് നാട്ടുകാരും വിവിധ ഹൈന്ദവ സംഘടനകളും പറയുന്നത്. ശ്രീ കൈലാസ് ഓഡിറ്റോറിയത്തിനു സമീപമാണ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സഹായ കേന്ദ്രങ്ങൾക്ക് സ്ഥലം നൽകിയിരിക്കുന്നത്.
അയ്യപ്പന്മാർക്ക് വിരി വയ്ക്കാനുള്ള ഈ ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ട്. മണ്ഡലകാല ആരംഭത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫിസർ ആണ് അലോപ്പതി ക്ലിനിക് ഉദ്ഘാടനം ചെയ്തത്. മുൻ വർഷങ്ങളിൽ അയ്യപ്പ ഭക്തർക്ക് മികച്ച ചികിത്സാ സൗകര്യം ഒരുക്കി നല്ല നിലയിൽ പ്രവർത്തിച്ചിരുന്നതാണ് .
എന്നാൽ ഇത്തവണ ജീവനക്കാർ സഹകരിക്കുന്നില്ലെന്ന് മറുപടിയാണ് അധികൃതരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോൾ ശാരീരിക ബുദ്ധിമുട്ട് ഉള്ള അയ്യപ്പഭക്തർ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ അഭയം തേടേണ്ട അവസ്ഥയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.