പത്തനംതിട്ട: വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി തള്ളി. പത്തനംതിട്ട ചെന്നീർക്കരയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ചെന്നീർക്കര ആറാം വാർഡ് മെമ്പർ ബിന്ദു ടി ചാക്കോ സംഭവത്തിൽ ഇലവുതിട്ട പോലീസിൽ പരാതി നൽകി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി പ്രദേശത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടിയെന്നും വനം വകുപ്പിനെ വിളിക്കണമെന്നും നാട്ടുകാരിൽ ചിലർ മെമ്പറോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇതിന് പിന്നാലെ ആരോ പാമ്പിനെ ചാക്കിലാക്കി മെമ്പറുടെ വീടിന് മുന്നിൽ തന്നെ തള്ളുകയായിരുന്നുവെന്നുമാണ് വിവരം.
പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി മെമ്പറുടെ വീടിന്റെ വരാന്തിയിൽ വെയ്ക്കുകയായിരുന്നു. സംഭവത്തിന് ശേഷം മെമ്പറുടെ വീട്ടിലെത്തി വനംവകുപ്പ് ജീവനക്കാർ പെരുമ്പാമ്പിനെ കൊണ്ടുപോയി.മെമ്പറും പ്രായമായ മാതാവും ഉൾപ്പെടയുള്ളവരാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത് എന്നും ആകെ ഭയപ്പെട്ടു പോയെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പെരുമ്പാമ്പിനെ കണ്ട സമയത്ത് മെമ്പറെ വിളിച്ചെങ്കിലും വനംവകുപ്പ് എത്താത്തതിനെ തുടർന്നാണ് ഇത്തരമൊരു നീക്കമുണ്ടായച് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആളുകൾ വിവരം നൽകിയപ്പോൾ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നുവെന്നും അവർ വന്നുകാെണ്ടിരിക്കേയാണ് തന്റെ വീടിന് മുന്നിൽ പെരുമ്പാമ്പിനെ തള്ളിയതെന്നും മെമ്പർ ബിന്ദു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.