യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിനെ വീഡിയോ കോൾ വിളിക്കുന്നതായും അശ്ലീലദൃശ്യങ്ങൾ അയയ്ക്കുന്നതായും പരാതി

ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ ഫോണിലേക്ക് തുടർച്ചയായി വീഡിയോ കോൾ വിളിക്കുന്നതായും അശ്ലീലദൃശ്യങ്ങൾ അയയ്ക്കുന്നതായും പരാതി.

സംഭവത്തിൽ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് അരിത ബാബു. ഖത്തറിലെ ഫോൺ നമ്പറിൽ നിന്നാണ് തുടർച്ചയായി വീഡിയോ കോൾ എത്തിയതെന്ന് അരിത ബാബു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

വിളിക്കുന്നത് ആരാണെന്നു ചോദിച്ചപ്പോൾ പ്രതികരിക്കാതെ വീഡിയോ കോൾ ആവർത്തിക്കുകയായിരുന്നു. വിളിക്കുന്നയാളുടെ മുഖം ഫോൺ ക്യാമറയിൽനിന്നു മറച്ചാണ് വിളികൾ. വിളിച്ചയാളുടെ ഫോൺ നമ്പർ സുഹൃത്തുക്കൾക്ക് കൈമാറിയെന്നും അവർ വിളിച്ചപ്പോൾ ആളുടെ മുഖം പതിഞ്ഞുവെന്നും അരിത ബാബു പറയുന്നു. 

ഈ ചിത്രങ്ങൾ സഹിതമാണ് അരിത ബാബു ഫേസ്ബുക്കിൽ സംഭവം പങ്കുവെച്ചത്. ഇത് ആരെയും വ്യക്തിഹത്യ ചെയ്യാനല്ലെന്നും തന്റെ സ്വകാര്യതയിൽ കടന്നുകയറി അശ്ലീല ദൃശ്യങ്ങൾ അയച്ചു തൃപ്തിയടയുന്നവരെ തുറന്നു കാട്ടാനാണെന്നും അരിത പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !