സ്ത്രീകൾക്കായുള്ള രാത്രികാല സുരക്ഷായാത്ര പദ്ധതി "സഹയാത്രിക" ഉദ്ഘാടനം ചെയ്തു.

കോട്ടയം: ജില്ലാ പോലീസും, ജില്ലാ പഞ്ചായത്തും സംയുക്തമായി ചേർന്ന്  നടപ്പിലാക്കുന്ന സ്ത്രീകളുടെ രാത്രികാല സുരക്ഷായാത്ര പദ്ധതി" സഹയാത്രിക" യുടെ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് സഹയാത്രിക പദ്ധതിയുടെ ലോഗോ സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിക്കുകയും ചെയ്തു.

കോട്ടയം റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡ്, നാഗമ്പടം സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും പദ്ധതിയില്‍ ഉള്‍പ്പെട്ട 32 ഓട്ടോഡ്രൈവർമാർക്കുള്ള  ഐ.ഡി കാർഡ് വിതരണം  ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ഐ.എ.എസ്  നിർവഹിച്ചു.

സ്ത്രീകൾക്ക് രാത്രികാലങ്ങളിലെ യാത്രകളിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്  പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വർഗീസ് ടി.എം, വനിതാ ഉപദേശകസമിതി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !