പാലാ രാമപുരം റൂട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഓട്ടോയിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്

പാലാ;രാമപുരം റൂട്ടിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് രണ്ടുപേർക്ക് പരുക്ക് ,പോണാട് ക്ഷേത്രത്തിനും ഗവണ്മെന്റ് ആയുർവേദ ആശുപത്രിക്ക് ഇടയിലുമാണ് ഇന്ന് ഉച്ചക്ക് 1.20 ഓടെ അപകടം ഉണ്ടായത്.

ശബരിമല തീർത്ഥാടനം കഴിഞ്ഞു മടങ്ങിവരുന്നതിനിടയിൽ കോതമംഗലം സ്വദേശികൾ സഞ്ചരിച്ച വാഹനം ടാറ്റ എയ്‌സ്‌ ഓട്ടോയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്,ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവ കാർ ഓടിച്ച വെക്തി ഉറങ്ങിപോയതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. കാറിൽ ആറുപേരോളം  ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു.ഇവരെ പാലയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ തകർന്ന ഓട്ടോയിലുണ്ടായിരുന്ന വ്യക്തിയെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് പുറത്തെത്തിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !