ഡബ്ലിന്‍: ഐറിഷ് സര്‍ക്കാരിന്റെയും സെന്‍ട്രല്‍ ബാങ്കിന്റെയും ഇടപെടലുകള്‍ ഭവന മേഖലയില്‍ ഡിമാന്റ് വര്‍ധിക്കുന്നതിനും വില വര്‍ധനയ്ക്കും കാരണമാകുമെന്ന് ഐ എം എഫിന്റെ മുന്നറിയിപ്പ്.വാടക നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന ഉപദേശവും ഏജന്‍സി നല്കുന്നു.
ഹൗസിംഗ് അഫോര്‍ഡബിലിറ്റി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് മോര്‍ട്ട്ഗേജ് നടപടികള്‍ ഉപയോഗിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.വാടക നിയന്ത്രണങ്ങള്‍ വീടുകളുടെ ലഭ്യത കുറയ്ക്കുമെന്നും വീടുകളുടെ ആവശ്യം വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. രാജ്യത്തുടനീളമുള്ള പ്രഷര്‍ സോണുകളില്‍ 2 ശതമാനം വാടക നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സെക്കന്റ് ടൈം വാങ്ങലുകാര്‍ക്കുള്ള വായ്പാ പരിധി സെന്‍ട്രല്‍ ബാങ്ക് അടുത്തിടെ വര്‍ധിപ്പിച്ചതിനെയും റിപ്പോര്‍ട്ട് വിമര്‍ശിച്ചു.വായ്പാ പരിധി വീടിന്റെ മൂല്യത്തിന്റെ 80ല്‍ നിന്ന് 90 ശതമാനമായാണ് കൂട്ടിയത്. ഇത് അപകടകരമായ നീക്കമാണെന്ന് ഐ എം എഫ് റിപ്പോര്‍ട്ട് പറയുന്നു.ഇത് വിപണിയില്‍ വലിയ വര്‍ധനവിന് കാരണമാകും.മോര്‍ട്ട്ഗേജ് വിപണിയില്‍ സുസ്ഥിര വായ്പാ നിലവാരം ഉറപ്പാക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ശ്രദ്ധാപൂര്‍വ്വം ഇടപെടണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റിന് പിന്തുണ അറിയിച്ച ഐ എം എഫ് കഴിഞ്ഞ കാലത്തെ കുറവുകള്‍ നികത്താന്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. അഞ്ച് ശതമാനമെന്ന പരിധി ലംഘനത്തിന്റെ പേരില്‍ ഐറിഷ് ഫിസ്കല്‍ അഡൈ്വസറി കൗണ്‍സില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ കയറ്റിയിരുന്നു. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് ഐ എം എഫ് റിപോര്‍ട്.സര്‍ക്കാര്‍ ബജറ്റിനെ പിന്തുണച്ച ഐ എം എഫ് നടപടിയെ ധനമന്ത്രി മീഹോള്‍ മഗ്രാത്ത് സ്വാഗതം ചെയ്തു.
അതേ സമയം രാജ്യത്തെ വീടുകളുടെ വില ഒക്ടോബറില്‍ 2.3 ശതമാനം ഉയര്‍ന്നതായി സി എസ് ഒ വ്യക്തമാക്കിയിരുന്നു .പുതിയ വര്‍ഷത്തില്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.വര്‍ധിച്ചുവരുന്ന ഭവനരാഹിത്യവും പാര്‍പ്പിടത്തിന്റെ അഭാവവും രാജ്യത്തെ നിക്ഷേപത്തെ തടസ്സപ്പെടുത്തുന്നില്ലെന്ന് എന്റര്‍പ്രൈസ് മന്ത്രി സൈമണ്‍ കോവനേ പറഞ്ഞു.
അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതാണ് ഐ എം എഫ് റിപ്പോര്‍ട്ട്. ഇ എസ് ആര് ഐ, ഇ യു, ഒ ഇ സി ഡി എന്നീ ഏജന്‍സികള്‍ അയര്‍ലണ്ടിന് ഈ വര്‍ഷം സാമ്പത്തിക മാന്ദ്യമാണ് പ്രവചിച്ചിട്ടുള്ള പശ്ചാത്തലത്തിലാണിത്.ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജി ഡി പി) 1.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ഐ എം എഫ് പറയുന്നു. അടുത്ത വര്‍ഷം ഇത് 2.7 ശതമാനമാകും.
ഈ വര്‍ഷം അയര്‍ലണ്ടിലെ നാണയപ്പെരുപ്പം ശരാശരി 5.3 ശതമാനമാകും. എന്നാല്‍ അടുത്ത വര്‍ഷം ഇത് 3.2 ശതമാനമായി കുറയും.വരുംവര്‍ഷങ്ങളില്‍ ശരാശരി 2 ശതമാനമെന്ന യൂറോപ്യന്‍ യൂണിയന് ലക്ഷ്യം കൈവരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.