മേജർ രവിയും കോൺഗ്രസ് നേതാവ് സി രഘുനാഥും ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ചലച്ചിത്ര സംവിധായകനും നടനും റിട്ടയേർഡ് മേജറുമായ മേജർ രവിയും കോൺഗ്രസ് നേതാവ് സി രഘുനാഥും ബിജെപിയിൽ ചേർന്നു. ഇരുവരും ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി.

നേരത്തെ തന്നെ ബിജെപി അനുകൂലിയായിരുന്നു മേജർ രവിയെങ്കിലും കേരള ബിജെപി നേതൃത്വത്തിനെതിരെ ഇദ്ദേഹം പലതവണ രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിലെ കോൺഗ്രസ് നേതാവായ രഘുനാഥ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.
പാർട്ടിയിൽ പുതുതായി ചേർന്ന നേതാക്കൾ ജെപി നഡ്ഡയെ കണ്ട വിവരം ചിത്രങ്ങൾ സഹിതം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 

നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്നും സുരേന്ദ്രൻ പറഞ്ഞു. മേജർ രവിയ്ക്കും രഘുനാഥിനും ജെപി നഡ്ഡ ആശംസകൾ നേർന്നതായും സുരേന്ദ്രൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !