തിരുവനന്തപുരം: തിരുവല്ലത്ത് 22 കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. വണ്ടിത്തടം സ്വദേശി ഷഹ്നയെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃമാതാവ് ഷഹ്നയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഷഹ്നയെ ഭർതൃമാതാവ് മർദിക്കുന്ന ദൃശ്യങ്ങളും ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഭർത്താവ് നൗഫലമായി പിണങ്ങി രണ്ടു മാസമായി വണ്ടിത്തടത്തെ വീട്ടിൽ താമസിക്കുകയായിരുന്നുകാട്ടാക്കടയിൽ ഭർതൃവീട്ടിൽ പിറന്നാൾ ചടങ്ങിന് എത്താൻ ഭർത്താവ് നിർബന്ധിച്ചത് പിന്നാലെയാണ് ഷഹ്ന ജീവിനോടുക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് നൗഫൽ വണ്ടിത്തടത്ത് എത്തി ഒന്നര വയസ്സുള്ള ഇവരുടെ കുഞ്ഞിനെ കൊണ്ടുപോയിരുന്നു എന്നും ബന്ധുക്കൾ പറയുന്നു.
ഇതിന് പിന്നാലെ ഷഹ്ന മുറിക്കുള്ളിൽ കയറി കതകടയ്ക്കുകയായിരുന്നു. ബന്ധുക്കൾ കതക് തകർത്ത് മുറിക്കുള്ളിൽ കയറിയപ്പോഴാണ് ഷഹ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്.പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിനുശേഷം ഷഹ്നയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷഹ്നയുടെ ബന്ധുക്കളുടെ പരാതിയിൽ, ഭർതൃവീട്ടുകാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.