'ഇൻസ്പെക്ടർ കല്യാണി' മരിച്ച സംഭവം കൊലപാതകം; മൂന്ന് പൊലീസുകാർക്കെതിരെ നടപടി

തിരുവനന്തപുരം: നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ കേരള പൊലീസിലെ ഡോഗ് സ്ക്വാഡ് അംഗം ഇൻസ്പെക്ടർ കല്യാണിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായി.

കല്യാണിയെന്ന പൊലീസ് നായ ചത്തത് വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതോടെ പൊലീസ് നായ ചത്ത സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ നടപടി എടുത്തു.

പൂന്തുറ ഡോഗ് സ്ക്വാഡ് എസ്ഐ ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാർ എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൂന്തുറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി നായയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. 

പരിശോധന ഫലം ലഭിക്കുന്നതിന് അനുസരിച്ച് അന്വേഷണം ഊർജിതമാക്കും.കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റുമോർട്ടത്തിന് പിന്നാലെയാണ് കല്യാണി ചത്തത് വിഷം ഉള്ളിലെത്തിയാണെന്ന് വ്യക്തമായത്. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ ഇക്കാര്യം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് അറിയിക്കുകയായിരുന്നു.

നവംബര്‍ 20നാണ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള കല്യാണി എന്ന നായ ചത്തത്. എട്ടു വയസായിരുന്നു കല്യാണിയുടെ പ്രായം. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്നു കല്യാണി. 

തിരുവനന്തപുരം ജില്ലയിലെ പ്രമാദമായ നിരവധി കേസുകളിൽ തുമ്പ് ഉണ്ടാക്കിയ നായയാണ് ഇൻസ്പെക്ടർ കല്യാണി. ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയായിരുന്നു കല്യാണി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !