കോട്ടയം : കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ ഇന്ന് രാവിലെ നടന്നു.
വ്യാപാരി വ്യവസായി ഏകോപന സമതി മൂന്നിലവ് യൂണിറ്റ് പ്രസിഡന്റ് ടോമി ജോൺ, വിനോദ് എ. കെ. യോഗ പ്രതിനിധി ദിലീപ്,തുടങ്ങിയവർ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഫാക്ട് റെപ്രെസെന്ററ്റീവ് അലീന ചാക്കോ നാനോ യൂറിയ സമീകൃത വളപ്രയോഗം ഡ്രാൻ ഉപയോഗം എന്നിവ വിവരിച്ചു. അനുഭവങ്ങൾ പങ്കുവെച്ചു. ഉജ്ജ്വൽ സ്കീമിൽ ബ്ലയ്സ് ഇൻഡയിൻ ഏജൻസി ഗ്യാസ് കണക്ഷനും വിതരണം ചെയ്തു.
വിവിധ വകുപ്പുകൾ സ്റ്റാളുകൾ ഇട്ട് പദ്ധതികൾ വിവരിക്കുകയും പദ്ധതികളുടെ ഗുണഭോക്താക്കളാ ക്കുകയും ചെയ്തു. മുതിർന്ന കർഷകരെ ആദരിക്കുകയും ചടങ്ങിൽ ചെയ്യുകയുണ്ടായി.
ലീഡ് ബാങ്ക് മാനേജർ അലക്സ് സ്വാഗതം പറയുകയും, കെ ജി ബി മേലുകാവ് ബ്രാഞ്ച് മാനേജർ സുരേഷ് കുമാർ നന്ദിയും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.