ഗസ്സ സിറ്റി: ഗസ്സയില്‍ യുദ്ധം തുടരുന്നതിനോട് എതിര്‍പ്പില്ലെന്ന് അമേരിക്ക. യുദ്ധം മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലെന്റ് വ്യക്തമാക്കി.
ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 24 മണിക്കൂറിനുള്ളില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. കരയുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 117 ആയെന്ന് ഇസ്രായേല്‍ അറിയിച്ചു.ഖാൻ യൂനിസിലെ യുഎൻ സ്കൂളും ഇസ്രായേല്‍ ബോബിട്ട് തകര്‍ത്തു. റഫയിലും കനത്ത ആക്രമണമാണ് തുടരുന്നത്. ആയിരങ്ങള്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇസ്രായേല്‍ ഫോണ്‍ സേവനം തകര്‍ത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
വടക്കൻ ഗസ്സയിലെ കമാല്‍ അദ്വാൻ ആശുപത്രിയില്‍ ഇസ്രായേല്‍ സേന ഇന്നും റെയ്ഡ് നടത്തി. 2,500 പേരാണ് ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് യുഎൻ ഏജൻസി അറിയിച്ചു.. 28കാരനായ ബന്ദിയുടെ മൃതദേഹം ഗസ്സയില്‍ നിന്ന് ലഭിച്ചെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.
ഗസ്സയില്‍ ആക്രമണം തുടരുന്നത് ബന്ദി മോചനം അസാധ്യമാക്കിയേക്കുമെന്നും ഇക്കാര്യം നെതന്യാഹുവിനെ അറിയിച്ചെന്നും റെഡ് ക്രോസ് അധ്യക്ഷ മരിയാന സ്പോല്ജറിക് വ്യക്തമാക്കി. വെസ്റ്റ് ബാങ്കില്‍ രണ്ട് ദിവസത്തിലേറെ നീണ്ട ഇസ്രായേല്‍ റെയ്ഡില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. നൂറുകണക്കിന് പേരെയാണ് സേന പിടിച്ചുകൊണ്ടുപോയത്.
സാധാരണക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധിക്കണമെന്ന് ഇസ്രായേലിനോട് അമേരിക്ക ആവശ്യപ്പെട്ടു. ഇസ്രായേലി യുദ്ധകാല ക്യാബിനറ്റില്‍ പങ്കെടുത്ത യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനാണ് ആവശ്യം ഉന്നയിച്ചത്.
ഇസ്രായേലില്‍ നെതന്യാഹു ഉടൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രകിഷേധം കനക്കുകയാണ്. നെതന്യാഹുവിന്റെ വീടിന് മുന്നില്‍ ആയിരങ്ങളാണ് പ്രതിഷേധിച്ചത്. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസിലെ എട്ട് നഗരങ്ങളില്‍ വിവിധ ജൂത സംഘടനകള്‍ പ്രതിഷേധിച്ചു. റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.