പതിവായി ഉറക്കം കുറയുന്നത് ക്യാൻസറിന് സാധ്യതയൊരുക്കുമോ?

കാൻസര്‍ രോഗം, നമുക്കറിയാം സമയബന്ധിതമായി കണ്ടെത്താൻ കഴിഞ്ഞാല്‍ ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പലപ്പോഴും ക്യാൻസര്‍ സമയത്തിന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നതാണ് ചികിത്സയും രോഗമുക്തിയും സങ്കീര്‍ണമാക്കുന്നത്.

അതുപോലെ തന്നെ ക്യാൻസര്‍ പ്രതിരോധത്തിന്‍റെ കാര്യത്തിലും നമ്മുടെ സമൂഹത്തില്‍ പല വീഴ്ചകളും സംഭവിക്കുന്നുണ്ട്. 

ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയടക്കം ആരോഗ്യകരമായ ജീവിതരീതിയാണ് പിന്തുടരുന്നത് എങ്കില്‍ അത് ഒരു പരിധി വരെ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കും. എന്നാല്‍ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ മാത്രം ക്യാൻസറിനെ ചെറുക്കാനാകില്ല. 

ഇത്തരത്തില്‍ ഉറക്കം കുറയുന്നതും ക്രമേണ ക്യാൻസറിലേക്ക് വഴിവയ്ക്കുമോ? പതിവായി ഉറക്കമില്ലാതാകുന്നതോ ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുന്നതോ എല്ലാം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. 

ഇക്കൂട്ടത്തില്‍ ക്യാൻസറിനെയും നമ്മള്‍ ഭയപ്പെടേണ്ടതുണ്ട് എന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇതിനെ സമര്‍ത്ഥിക്കുംവിധത്തിലുള്ള പഠനങ്ങള്‍ വന്നിട്ടുമില്ല. 

ക്യാൻസര്‍ പല - പല കാരണങ്ങള്‍ കൊണ്ട് പിടിപെടാം. ഇതില്‍ ജീവിതരീതികള്‍ക്ക് വലിയ പങ്കുണ്ടെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. അങ്ങനെ വരുമ്പോള്‍ ഉറക്കത്തിനും ഇതില്‍ പങ്കുണ്ടാകാം. 

അതുപോലെ ഉറക്കക്കുറവ് നേരിട്ടുതന്നെ ചില ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കും കാരണമാകാറുണ്ടല്ലോ, ഇവ പിന്നീട് വീണ്ടും മറ്റ് പല പ്രശ്നങ്ങളിലേക്കും നയിക്കാം. ഇങ്ങനെ പരോക്ഷമായി പലവിധത്തില്‍ ഉറക്കം ക്യാൻസര്‍ അടക്കമുള്ള രോഗങ്ങളുമായി ബന്ധപ്പെട്ട് തന്നെയാണ് കിടക്കുന്നത്. 

ആറ് മണിക്കൂറിലും കുറവാണ് രാത്രിയില്‍ പതിവായി ഉറങ്ങുന്നതെങ്കിലും പകല്‍സമയത്ത് ഇതിന് പകരമായി ഉറങ്ങുന്നില്ല എങ്കിലും ഭാവിയിലെ ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഒരു പഠനം പറയുന്നത്. ഇന്ത്യയിലാണെങ്കില്‍ 59 ശതമാനം പേരും രാത്രി 12 കഴിയാതെ ഉറങ്ങാൻ പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.

രാത്രി 10-നും 11-നും ഇടയിലെങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അതുപോലെ രാത്രിയില്‍ ഉറങ്ങാതെ ഫോണോ ഗാഡ്ഗെറ്റുകളോ ഉപയോഗിക്കുന്നതും മറ്റും വീണ്ടും ആരോഗ്യത്തിന് ദോഷകരമായി വരുമെന്നും ഇവര്‍ ഉപദേശിക്കുന്നു.

ഉറക്കം പതിവായി ഏഴ് മണിക്കൂറില്‍ താഴെയാണെങ്കില്‍ അത് അപര്യാപ്തം എന്നുതന്നെ പറയേണ്ടി വരും. മുറിഞ്ഞുമുറിഞ്ഞ് ഉറങ്ങുന്നതും ഓരോ ദിവസവും ഓരോ സമയത്ത് ഉറങ്ങുന്നതും എല്ലാം ക്രമേണ നമ്മളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ മന്ദത- എന്നിവയെല്ലാം വരുത്തുന്നു. 

ഇത്തരം പ്രശ്നങ്ങളെല്ലാം തന്നെ ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നതിലേക്ക് നീങ്ങാം. അതിനാല്‍ രാത്രിയില്‍ ദിവസവും ഏഴ് മണിക്കൂര്‍ ഉറക്കമെങ്കിലും ഉറപ്പിക്കേണ്ടതാണ്. 

ഇടയ്ക്കെല്ലാം ഈ പതിവില്‍ വീഴ്ച വരുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ സ്ഥിരമായി വൈകി ഉറങ്ങുന്നത് ആരോഗ്യത്തിന് എല്ലാ അര്‍ത്ഥത്തിലും വലിയ വെല്ലുവിളി തന്നെയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !