ചെന്നൈ: ഗോഡ്ഫാദര്, വിയറ്റ്നാം കോളനി, നരസിംഹം, പിൻഗാമി തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ പതിഞ്ഞ മുഖമാണ് നടി കനകയുടേത്.
രജിനികാന്ത്, മമ്മൂട്ടി, മോഹൻലാല്‍, വിജയകാന്ത്, പ്രഭു, കാര്‍ത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും രണ്ടായിരത്തിന് ശേഷം അഭിനയത്തോട് വിടപറഞ്ഞ് ഏകാന്ത വാസം നയിക്കുകയാണ് കനക. അമ്മയുടെ മരണത്തോടെയാണ് കനക എല്ലാത്തില്‍ നിന്നും എല്ലാവരില്‍ നിന്നും ഉള്‍വലിഞ്ഞ് ജീവിക്കാൻ തുടങ്ങിയത്. അടുത്തിടെ കനകയുടെ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് വൈറലായിരുന്നു.
ഏറെ നാളുകള്‍ക്ക് ശേഷമാണ് കനകയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറംലോകം അറിയുന്നത്. നടി കുട്ടി പത്മിനിയാണ് കനകയുടെ പുത്തൻ ചിത്രങ്ങള്‍ പങ്കിട്ടത്. കനകയാണെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തില്‍ നടി രൂപത്തില്‍ ഒരുപാട് മാറിപ്പോയിരുന്നു. ഫോട്ടോ കണ്ട് ആരാധകരും അമ്പരന്നു. കനകയെ അന്വേഷിച്ചുപോയതിനെ കുറിച്ചും പിന്നീട് കണ്ടുമുട്ടിയതിനെക്കുറിച്ചും കുട്ടി പത്മിനി ഫോട്ടോയ്ക്ക് ഒപ്പം വിവരിച്ചിരുന്നു.
ആ പ്രദേശത്ത് ഒരുപാട് അന്വേഷിച്ചാണ് കനകയുടെ വീട് കണ്ടുപിടിച്ചത്. പെട്ടെന്നാണ് ഒരു ഓട്ടോയില്‍ കനക വന്നത്. ഞാന്‍ പെട്ടെന്ന് പോയി കെട്ടിപിടിച്ചു. നിനക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല ഞാന്‍ കുട്ടി പത്മിനി ആന്റിയാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ ആന്റിയല്ല അക്കയാണ് എന്റെ അമ്മയുടെ വയസൊന്നും ഇല്ലല്ലോയെന്ന് കനക പറഞ്ഞു.'.jpeg)
'കനക ഇപ്പോള്‍ ഒരുപാട് സന്തോഷത്തിലാണ്. പക്ഷെ ഒരുപാടുപേര് അവരെ കബളിപ്പിച്ചതിനാല്‍ ആരോടെങ്കിലും അടുത്തിടപഴകാന്‍ ഭയമാണ്. അമ്മ പൊത്തിവെച്ച് വളര്‍ത്തിയതാണ്. സിനിമ വിട്ടശേഷം കോടതി കേസുകളില്‍ ജീവിതം പോയി. ആരെയും വിശ്വസിക്കാന്‍ പറ്റില്ല എല്ലാവരും നല്ലത് പോലെ പെരുമാറും.'
'എന്നാല്‍ എന്തെങ്കിലുമൊരു കാര്യത്തില്‍ ചതിക്കും. അതുകൊണ്ടാണ് ആരും വേണ്ടെന്ന് തീരുമാനിച്ചതെന്ന് കനക പറഞ്ഞുവെന്നാണ്', കുട്ടി പത്മിനി കുറിച്ചത്. ഒരിടവേളയ്ക്ക് ശേഷം കനകയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്തകളില്‍ നിറയാൻ തുടങ്ങിയതോടെ നടനും സിനിമാ നിരൂപകനുമായ ബയല്‍വാൻ രംഗനാഥൻ താരത്തെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്.
കനക രഹസ്യവിവാഹം ചെയ്ത വ്യക്തിയെ കുറിച്ചാണ് ബയല്‍വാൻ രംഗനാഥൻ വെളിപ്പെടുത്തിയത്. 'കാലിഫോര്‍ണിയയില്‍ നിന്നുള്ള എഞ്ചിനീയറായ മുത്തുകുമാറിനെയാണ് കനക പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവരും വിവാഹം നടന്ന കാര്യം മറച്ച് വെച്ചിരുന്നു. ശേഷം കനകയുടെ അമ്മ മരിച്ചു. അതോടെ നടി ആള്‍വാര്‍പേട്ടിലെ വീട്ടില്‍ തനിച്ചായി.'
പിന്നീട് ഒരിക്കല്‍ കനകയുടെ അഭിമുഖത്തിനായി മാധ്യമപ്രവര്‍ത്തകര്‍ ചെന്നു. ഞാൻ ഒരു കാലിഫോര്‍ണിയക്കാരനെ രഹസ്യമായി വിവാഹം കഴിച്ചു. എന്നാല്‍ പെട്ടെന്ന് അദ്ദേഹം എന്നെ ഉപേക്ഷിച്ച് കാലിഫോര്‍ണിയയിലേക്ക് പോയി എന്നാണ് കനക പറഞ്ഞത്. പോലീസില്‍ പരാതിപ്പെട്ട് നടപടി സ്വീകരിക്കാൻ സഹായിക്കാമെന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്ന് കനകയോട് പറഞ്ഞിരുന്നു. കാമുകന്റെ ഫോട്ടോ കാണിക്കാനും ആവശ്യപ്പെട്ടിരുന്നു.'
'എന്നാല്‍ പരാതിപ്പെടാൻ കനക കൂട്ടാക്കിയില്ല. എന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹമില്ലാത്തവനെക്കുറിച്ച് പരാതി പറഞ്ഞിട്ട് എന്ത് പ്രയോജനം?. അതിലും നല്ലത് ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ എന്നാണ് കനക അന്ന് ചോദിച്ചത്', എന്നാണ് കനകയുടെ പ്രണയത്തെ കുറിച്ചും രഹസ്യ വിവാഹത്തെ കുറിച്ചും സംസാരിക്കവെ ബയല്‍വാൻ രംഗനാഥൻ പറഞ്ഞത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.