പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയുടെ വിവാഹം തടയാന്‍ മുത്തശ്ശിയെ കൊന്ന് കത്തിച്ച യുവാവ് പിടിയില്‍,,

 ചെന്നൈ: യുവതിയുടെ വിവാഹം തടയാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി കത്തിച്ച യുവാവ് പിടിയില്‍. കടലൂര്‍ പന്നടത്തിനടുത്തുള്ള കുറുകത്തഞ്ചേരി ഗ്രാമത്തിലെ അംബിക (67) ആണു കൊല്ലപ്പെട്ടത്.

അതേ ഗ്രാമത്തിലെ വെട്രിവേല്‍ എന്ന യുവാവാണു പിടിയിലായത്. കൊല്ലപ്പെട്ട അംബികയുടെ അടുത്ത ബന്ധുവിന്റെ മകളുടെ വിവാഹം തടയാനാണ് യുവാവ് ക്രൂരകൃത്യം ചെയ്തത്. 

യുവതിയോട് വെട്രിവേല്‍ പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍, യുവതി ഇതു നിരസിച്ചു. ഇതിനിടെ യുവതിയുടെ വിവാഹ നിശ്ചയം നടത്താനും തീരുമാനമായി. ഇതോടെ, ചടങ്ങ് തടയാന്‍ വടിവേല്‍ അംബികയെ കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

അടുത്ത ബന്ധു മരിച്ചാല്‍ മംഗളകര്‍മം മുടങ്ങുമെന്നതിനാലാണ് ഇങ്ങനെ ചെയ്തത്. വീട്ടില്‍ തനിച്ചായിരുന്ന അംബികയെ രാത്രിയില്‍ മര്‍ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !