വിളര്‍ച്ച തടയാൻ കുടിക്കാം ഈ ജ്യൂസുകൾ,,

രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് വലിയൊരു പ്രശ്നമാണ്. ഇരുമ്പിന്റെ അളവ് ശരീരത്തില്‍ കുറയുന്നതാണ് ഇതിനുള്ള പ്രധാനകാരണം.

വിളര്‍ച്ച , ശ്വാസതടസം, ക്ഷീണം എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ചില ജ്യൂസുകള്‍ കുടിക്കുന്നത് ഗുണം ചെയ്യും. ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കുന്ന ജ്യൂസുകള്‍ അറിഞ്ഞിരിക്കാം.

കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കും. കരിമ്പിൻ ജ്യൂസില്‍ ഇരുമ്ബും മറ്റു ആവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും വളരെയേറെ ഗുണം ചെയ്യും.

വൈറ്റമിൻ സി-യാല്‍ സമ്പന്നമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ദിവസേന കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുകയും അതുവഴി ഹീമോഗ്ലോബിന്റെ രൂപീകരണത്തിന് ഗുണകരമാകുകയും ചെയ്യും.

മാതളം ജ്യൂസും ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കുന്ന ഒന്നാണ്. മാതളം ഇരുമ്ബിന്റേയും വിറ്റാമിൻ സി-യുടേയും കലവറയാണ്. അതിനാലിത് ഹീമോഗ്ലോബിൻ ഉത്പാദനത്തെയും ആഗിരണത്തെയും പ്രോത്സാഹിപ്പിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസും അനീമിയ തടയാൻ നല്ലതാണ്. ബീറ്റ്റൂട്ട് ജ്യൂസില്‍ ഇരുമ്പ് ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ്.

അത്തിപ്പഴവും ആപ്പിളും ജ്യൂസാക്കുന്നതും ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കും. സ്മൂത്തികളും ഇത്തരത്തില്‍ ഗുണം ചെയ്യുന്നവയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !