ഡല്‍ഹി: കോവിഡ് അടച്ചിടല്‍സമയത്ത് കേന്ദ്രം പ്രഖ്യാപിച്ച പ്രത്യേക സഹായധനപദ്ധതിയില്‍ നാലുവര്‍ഷവും ഏറ്റവുമധികം തുക നേടിയെടുത്ത സംസ്ഥാനം ഉത്തര്‍പ്രദേശാണെന്ന് കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.കേന്ദ്രം നിര്‍ദേശിച്ച ബ്രാൻഡിങ് നടപ്പാക്കാത്തതിനാല്‍ ഈ സാമ്പത്തികവര്‍ഷം കേരളത്തിന് നയാപൈസ കിട്ടിയില്ലെന്ന് കഴിഞ്ഞദിവസം 'മാധ്യമങ്ങൾ റിപ്പോര്‍ട്ടുചെയ്തിരുന്നു. ആന്ധ്രാപ്രദേശ്, മണിപ്പുര്‍, പഞ്ചാബ് എന്നിവയ്ക്കും പണം കിട്ടിയില്ല.
ഇക്കാലയളവില്‍ അനുവദിച്ച 1,67,518.6 കോടിയില്‍ 22,857.9 കോടിയും നേടിയത് യു.പി.യാണ്. മൊത്തം തുകയുടെ 14 ശതമാനമാണിത്. ഈ സാമ്പത്തികവര്‍ഷം യു.പി.ക്കായി അനുവദിച്ച 18,936 കോടിയില്‍ ഇതിനകം 12458.43 കോടിയും യു.പി. സര്‍ക്കാര്‍ നേടിയെടുത്ത് ചെലവിട്ടു. 2020-'21-ലാണ് പദ്ധതി നടപ്പാക്കിയത്.
തുക നേടിയെടുത്ത സംസ്ഥാനങ്ങളില്‍ യു.പി. കഴിഞ്ഞാല്‍ തൊട്ടടുത്ത് ബിഹാറാണ്. നാലുവര്‍ഷത്തിനിടയില്‍ ഏറ്റവുംകുറവ് തുക കിട്ടിയിരിക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. ഈ വര്‍ഷമാകട്ടെ ഒന്നുംകിട്ടിയുമില്ല.
നാലുവര്‍ഷ വിഹിതം ഇങ്ങനെ
5000 കോടിവരെമാത്രം കിട്ടിയവ: കേരളം, പഞ്ചാബ്, ചണ്ഡീഗഢ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, മേഘാലയ, മണിപ്പുര്‍, മിസോറം, ത്രിപുര, സിക്കിം, അരുണാചല്‍പ്രദേശ്, നാഗാലാൻഡ്, ഗോവ, തെലങ്കാന.
* 5000-10,000 കോടി: ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, ഒഡിഷ, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, അസം
10,000-15,000 കോടി: പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, രാജസ്ഥാൻ
15,000 കോടിക്ക് മുകളില്‍: യു.പി. (22,857.9 കോടി), മധ്യപ്രദേശ്, ബിഹാര്‍ (16,680.9 കോടി)
വര്‍ഷം അനുവദിച്ച തുക (കോടിയില്‍)
2020-21 11,830.29
2021-22 14,185.78
2022-23 81,195.35
2023-24 60,307.19 (ഡിസംബര്‍ 13 വരെ നല്‍കിയത്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.