നവകേരള സദസിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇനി സംരക്ഷണം നല്‍കില്ല: എം.വി.ഗോവിന്ദന്‍,,

കോഴിക്കോട്: നവകേരള സദസിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇനി സംരക്ഷണം നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.

കായികമായ പ്രതിരോധം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ പ്രതികരിച്ചു.

നവകേരള സദസ് സര്‍ക്കാര്‍ പരിപാടിയാണ്. പാര്‍ട്ടി പരിപാടിയാണെങ്കില്‍ മാത്രമേ പാര്‍ട്ടി പ്രവര്‍ത്തകരുടെ സംരക്ഷണം ആവശ്യമുള്ളൂ. ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയപ്പോള്‍ ഗവര്‍ണര്‍ വാഹനം നിര്‍ത്തി ഇറങ്ങിയതാണ് പ്രകോപനത്തിന് കാരണമായതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ഗുണ്ടയെപ്പോലെയാണ് പെരുമാറിയത്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരേ സമരം നടത്താന്‍ എസ്‌എഫ്‌ഐയെ സിപിഎം പ്രേരിപ്പിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !