ഗാസിയാബാദ്: വിവാഹ സല്‍ക്കാരത്തിന് എത്തിയ അതിഥികളുടെ ദേഹത്ത് എച്ചില് പാത്രം തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ വെയിറ്ററിനെ അടിച്ചുകൊന്നു.
ഉത്തര്‍പ്രദേശിലാണ് സംഭവം. മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു. കോണ്ട്രാക്ടര് അടക്കം മൂന്നുപേരെയാണ് ഈ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഗാസിയാബാദിലെ ഒരു ഗസ്റ്റ് ഹൗസിലായിരുന്നു വിവാഹ സല്‍ക്കാരം നടന്നത്.വിവാഹ സല്‍ക്കാരത്തിന് എത്തിയ അതിഥികള്‍ ഭക്ഷണം കഴിച്ച പ്ലെയ്റ്റുകള്‍ ട്രേയിലാക്കി കഴുകാനായി കൊണ്ടുപോകുമ്പോള്‍ അവിടെയുള്ള ആളുകളുടെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്നാണ് വഴക്കുണ്ടായത്.
കുറച്ചാളുകള്‍ ചേര്‍ന്ന് പങ്കജ് എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തലയില്‍ വലിയ മുറിവേറ്റ നിലയിൽ ഇയാളുടെ മൃതദേഹം തൊട്ടടുത്ത ദിവസമാണ് കിട്ടിയത്.
വിവാഹ തലേന്നു തന്നെ പങ്കജ് ജോലിക്കായി അവിടെ എത്തിയിരുന്നു. ജോലിക്ക് പോയ മകൻ വീട്ടില്‍ തിരികെ എത്തിയില്ലെന്ന് അമ്മയും പറഞ്ഞു. തലയില്‍ ഗുരുതരമായ പരിക്കേറ്റതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.