തിരഞ്ഞെടുപ്പുകളാണ് ഇന്ത്യയുടെ ഭാവി നിർണയിക്കുന്നതെന്നും വിവിപാറ്റ് സമ്പ്രദായം പരിഷ്കരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. വോട്ടിങ് യന്ത്രങ്ങളിലെ തകരാർ പരിഹരിച്ചില്ലെങ്കിൽ അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നാനൂറിലേറെ സീറ്റുകളിൽ ജയിക്കാനാകുമെന്നും സാം പിത്രോദ പറഞ്ഞു.
വിവിപാറ്റ് സമ്പ്രദായത്തിൽ ജസ്റ്റിസ് മദൻ ബി.ലോക്കൂറിന്റെ അധ്യക്ഷതയിലുള്ള സമിതി നിർദേശിച്ച പ്രകാരമുള്ള പരിഷ്കരണം കൊണ്ടുവരണം. സമ്മതിദായകർക്ക് തങ്ങൾ നൽകിയ ആൾക്കുതന്നെയാണ് വോട്ട് കിട്ടിയതെന്ന് ഉറപ്പാക്കാൻ കഴിയണം. ജനാധിപത്യം അട്ടിമറിക്കപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളത്. വോട്ടിങ് യന്ത്രങ്ങളിലെ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ബിജെപി നാനൂറിലേറെ സീറ്റ് നേടും’’ –പിത്രോദ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട തന്റെ പരാമർശം ബിജെപി വളച്ചൊടിച്ചെന്ന് പിത്രോദ വ്യക്തമാക്കി. മതം വ്യക്തികേന്ദ്രീകൃതമാണ്. മതവും രാഷ്ട്രീയവും തമ്മില്‍ കലർത്തരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാണിക്കാതെയാണ് ‘ഇന്ത്യ’ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാ സ്ഥാപനങ്ങൾക്ക് അവയുടെ സ്വയംഭരണം വീണ്ടെടുക്കാനാവണം. ഇതല്ലാതെ ഏതെങ്കിലും പ്രത്യേക വിഭാഗം ആധിപത്യം പുലർത്തുന്ന രാജ്യമാണോ വേണ്ടത്? ദേശീയ വാര്‍ത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പിത്രോദ ആശങ്ക പങ്കുവച്ചത്. ‘‘അടുത്ത പൊതുതിരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തിന്റെ ഭാവിയെത്തന്നെ നിർണയിക്കുന്ന ഒന്നാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ പൗരസമൂഹത്തിനു സ്വതന്ത്രമായി പ്രവർത്തിക്കാനും എല്ലാ മതവിഭാഗക്കാർക്കും തുല്യ അവകാശം നൽകുന്നതുമായ രാഷ്ട്രമാണ് നമുക്ക് വേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.