സിപിഎം ആക്രമണം അവസാനിപ്പിച്ചില്ലങ്കില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കും: കെ.സുധാകരൻ,,

തിരുവനന്തപുരം: നവകേരള സദസിനെ ജനം തള്ളിക്കളഞ്ഞ ജാള്യത മറയ്ക്കാൻ സിപിഎം ക്രിമിനലുകളും പോലീസും വ്യാപകമായി ആക്രമണം അഴിച്ചു വിടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ.

ആലപ്പുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ.ജോബിന്‍റെ വീട് സിപിഎമ്മുകാരും സിഐടിയുക്കാരും ആക്രമിക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്തത് ആശങ്കാ ജനകമാണ്. 

കയറൂരിവിട്ട ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്താൻ സിപിഎം തയാറായില്ലെങ്കില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുമെന്നും സുധാകരൻ ഫെയ്സ്ബുക്ക് പേജില്‍ക്കുറിച്ചു. 

മുദ്രാവാക്യം വിളിച്ചതിന്‍റെ പേരില്‍ ആലപ്പുഴയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായിട്ടാണ് മര്‍ദിച്ചതെന്നും മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് സിപിഎം ആക്രമണം അഴിച്ചുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !