തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിവൈഎഫ് ചെയര്‍മാനായി തെരഞ്ഞെടുത്തു.കണ്‍വീനറായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ നിയോഗിച്ചും യുഡിഎഫ് യുവജന സംഘടനകളുടെ മുന്നണിയായ യുഡിവൈഎഫ് പുനഃസംഘടിപ്പിച്ചു. എല്ലാ ജില്ലയിലും ഈ മാസം പത്തിനകം ജില്ലാതല യുഡിവൈഎഫ് രൂപീകരിക്കും.
10ന് സംസ്ഥാന തലത്തില്‍ വിപുലമായി യുഡിവൈഎഫ് യോഗം ചേരും. ആദ്യ പരിപാടിയായി ഫെബ്രുവരി ആദ്യം സെക്രട്ടേറിയറ്റില്‍ നിന്നു രാജ്ഭവനിലേക്ക് ഗ്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തൊഴിലില്ലായ്മ വിഷയമാക്കിയാണു മാര്‍ച്ച്. കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും യുഡിഎഫ് ചെയര്മാന് എം എം ഹസന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.