നെടുമങ്ങാട്: പോത്ത് ഫാമില്‍ നിന്നും കത്തിയും തോക്കും കാട്ടി ഭീഷണിപ്പെടുത്തി 8 പോത്തുകളെ കടത്തി കൊണ്ട് പോയി. ആനാട് നാഗച്ചേരി ജംഗ്ഷന് സമീപത്ത് ഫാമില്‍ നിന്നാണ് ഞായറാഴ്ച വെളുപ്പിന് 1.30 -ന് 3 വാഹനങ്ങളില്‍ വന്ന 5 അംഗ സംഘം പോത്തുകളെ കടത്തി കൊണ്ട് പോയത്.പാലോട് പെരിങ്ങമ്മല സ്വദേശി അക്ബര്‍ നാലുവര്‍ഷമായി നടത്തിവരുന്ന ഫാമില്‍ നിന്നാണ് പോത്തുകളെ കടത്തിക്കൊണ്ടുപോയത്. കച്ചവടത്താനായി കൊണ്ടുവന്നിട്ടുള്ള 26 ഓളം പോത്തുകളില്‍ 8 പോത്തിനെയാണ് കൊണ്ടുപോയത്.
മാരകായുധങ്ങളുമായി വന്ന് കാവല്‍ക്കാരനായ അന്യസംസ്ഥാന തൊഴിലാളി ആസാം സ്വദേശി മുബാറക്കിനെ ദേഹോപദ്രവം ഏല്‍പ്പിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്ത ശേഷം 8 പോത്തിനെ ഒരു പിക്കപ്പില്‍ കയറ്റികൊണ്ട് പോവുകയായിരുന്നു. തൊഴിലാളിക്ക് നേരെ തോക്ക് ചൂണ്ടിയും കത്തി കാട്ടുകയും ചെയ്തു.
ഈ സമയം അന്യസംസ്ഥാന തൊഴിലാളിയുടെ നിലവിളികേട്ട് പരിസരവാസികള്‍ വീടുകളില്‍ ലൈറ്റ് ഇട്ടപ്പോള്‍ സംഘം പോത്തുകളുമായി പാലോട് ഭാഗത്തേക്ക് കടന്നു കളഞ്ഞു. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.