കത്തിയും തോക്കും കാട്ടി ഭീഷണിപ്പെടുത്തി; 8 പോത്തുകളെ കടത്തി കൊണ്ട് പോയി

നെടുമങ്ങാട്: പോത്ത് ഫാമില്‍ നിന്നും കത്തിയും തോക്കും കാട്ടി ഭീഷണിപ്പെടുത്തി 8 പോത്തുകളെ കടത്തി കൊണ്ട് പോയി. ആനാട് നാഗച്ചേരി ജംഗ്ഷന് സമീപത്ത് ഫാമില്‍ നിന്നാണ് ഞായറാഴ്ച വെളുപ്പിന് 1.30 -ന് 3 വാഹനങ്ങളില്‍ വന്ന 5 അംഗ സംഘം പോത്തുകളെ കടത്തി കൊണ്ട് പോയത്.പാലോട് പെരിങ്ങമ്മല സ്വദേശി അക്ബര്‍ നാലുവര്‍ഷമായി നടത്തിവരുന്ന ഫാമില്‍ നിന്നാണ് പോത്തുകളെ കടത്തിക്കൊണ്ടുപോയത്. കച്ചവടത്താനായി കൊണ്ടുവന്നിട്ടുള്ള 26 ഓളം പോത്തുകളില്‍ 8 പോത്തിനെയാണ് കൊണ്ടുപോയത്.

മാരകായുധങ്ങളുമായി വന്ന് കാവല്‍ക്കാരനായ അന്യസംസ്ഥാന തൊഴിലാളി ആസാം സ്വദേശി മുബാറക്കിനെ ദേഹോപദ്രവം ഏല്‍പ്പിച്ച്‌ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്ത ശേഷം 8 പോത്തിനെ ഒരു പിക്കപ്പില്‍ കയറ്റികൊണ്ട് പോവുകയായിരുന്നു. തൊഴിലാളിക്ക് നേരെ തോക്ക് ചൂണ്ടിയും കത്തി കാട്ടുകയും ചെയ്തു.

ഈ സമയം അന്യസംസ്ഥാന തൊഴിലാളിയുടെ നിലവിളികേട്ട് പരിസരവാസികള്‍ വീടുകളില്‍ ലൈറ്റ് ഇട്ടപ്പോള്‍ സംഘം പോത്തുകളുമായി പാലോട് ഭാഗത്തേക്ക് കടന്നു കളഞ്ഞു. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !