തിരുവനന്തപുരം: കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ ചികിത്സയ്ക്ക് മുന്നോടിയായുള്ള പരിശോധനകള്‍ക്ക് 31-ന് അമേരിക്കയിലേക്ക് പോകും.അധ്യക്ഷ പദവയില്‍ നിന്നും അവധിയെടുത്താണ് അദ്ദേഹം ചികിത്സക്ക് പോകുന്നത്.
പ്രസിഡന്റിന്റെ ചുമതല തത്കാലം ആര്‍ക്കും നല്‍കേണ്ടെന്നാണ് തീരുമാനം. ചികിത്സാകാലയളവിലേക്ക് അദ്ദേഹം അവധി ചോദിക്കുകയും എ.ഐ.സി.സി. അനുവദിക്കുകയും ചെയ്തിരുന്നു.
30-ന് കെപിസിസി. എക്സിക്യുട്ടീവ് യോഗംചേരും. യോഗത്തില്‍ അമേരിക്കയിലേക്കുപോകുന്ന കാര്യം അദ്ദേഹം അറിയിക്കും. യോഗത്തില്‍ കേരളത്തിന്റെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ട എ.ഐ.സി.സി. ജനറല്‍സെക്രട്ടറി ദീപാ ദാസ് മുൻഷിയും പങ്കെടുക്കും. മുൻഷിക്ക് ചുമതല ലഭിച്ചതിന് ശേഷം ആദ്യമായി പങ്കെടുക്കുന്ന യോഗമാകും ഇത്.
അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് സുധാകരന്റെ പരിശോധന. തന്റെ രാഷ്ട്രീയ എതിരാളിയായ മുഖ്യമന്ത്രി പിണറായ വിജയനും ചികിത്സ തേടിയത് ഇതേ ക്ലിനിക്കിലാണെന്ന പ്രത്യേകതയുമുണ്ട്. ഡോക്ടര്‍മാരുടെ അഭിപ്രായം കണക്കിലെടുത്തായിരിക്കും തുടര്‍ചികിത്സ തീരുമാനിക്കുക. ദീര്‍ഘകാലം ചികിത്സയ്ക്ക് മാറിനില്‍ക്കേണ്ടിവന്നാല്‍ പ്രസിഡന്റ് ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കുന്നത് പരിഗണനയിലുണ്ട്. ഇതില്‍ ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത്.
ജനുവരി അവസാനം സുധാകരന്റെ നേതൃത്വത്തില്‍ സംസ്ഥാനപര്യടനം പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രയ്ക്കുവേണ്ട ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ചികിത്സയുമായി ബന്ധപ്പെട്ട് വ്യക്തതവന്നാലേ പര്യടനകാര്യത്തില് തീര്‍പ്പുണ്ടാകൂ. പേശികള്‍ക്ക് ബലക്ഷയമുണ്ടാകുന്ന 'മയസ്തീനിയ ഗ്രാവിസ്' എന്ന രോഗത്തെതുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലാണ് കെ സുധാകരൻ. നിലവില്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍മ്മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് മയോ ക്ലിനിക്കില്‍ ചികിത്സ തേടാൻ തീരുമാനിച്ചത്.
ആശുപത്രി അധികൃതര്‍ക്ക് രോഗം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. തുടര്‍ചികിത്സ ആവശ്യമായി വന്നാല്‍ കേരളയാത്രക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനും ശേഷം വീണ്ടും അമേരിക്കയിലേക്ക് പോകാമെന്നാണ് സുധാകരന്റെ നിലപാട്. 15 ദിവസത്തോളം കെ സുധാകരൻ മാറിനില്ക്കുമ്ബോള് പ്രസിഡന്റിന്റെ ചുമതല വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ആര്‍ക്കെങ്കിലും നല്‍കണമെന്ന ആവശ്യം ചിലര്‍ ഉയര്‍ത്തിയിരുന്നെങ്കിലും അത് വേണ്ടെന്നാണ് തീരുമാനം. പകരം കെപിസിസി അറ്റാച്ച്ഡ് സെക്രട്ടറിയായ കെ ജയന്തിന്റെ നേത്യത്വത്തില്‍ മറ്റ് ഭാരവാഹികള്‍ ചേര്‍ന്ന് പാര്‍ട്ടി കാര്യങ്ങള്‍ ഏകോപിക്കും.
ജനുവരി 15ന് തിരിച്ചെത്തിക്കഴിഞ്ഞ് 21നും 28നും ഇടയ്ക്കുള്ള തീയതികളില്‍ കേരളയാത്ര ആരംഭിക്കാനാണ് ശ്രമം. കാസര്‍കോട് നിന്ന് തുടങ്ങി 28 ദിവസമെടുത്ത് 140 നിയോജകമണ്ഡലങ്ങളും കടന്ന് തിരുവനന്തപുരത്തായിരിക്കും യാത്ര സമാപിക്കുക. 'സമരാഗ്നി'എന്ന പേരാണ് യാത്രക്കായി കണ്ടിരിക്കുന്നത്.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരുമിച്ച് യാത്ര നയിക്കാമെന്നാണ് ധാരണയെങ്കിലും ജനുവരി പകുതിയോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാൻ സാധ്യതയുള്ളതുകൊണ്ട് അക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.