പ്രതിഷേധത്തിലെ പൊലീസ് നടപടി; ഇന്ന് 282 ബ്ലോക്കിലും കോണ്‍ഗ്രസിൻ്റെ ഫാസിസ്റ്റ് വിമോചന സദസ്,,

തിരുവനന്തപുരം: നവ കേരള സദസിനെതിരായ പ്രതിഷേധങ്ങള്‍ക്കിടയിലെ പൊലീസ് നടപടികള്‍ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധം ഇന്നും തുടരും.സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് കെ പി സി സി തീരുമാനം. 

282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഇന്ന് ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ പ്രതിഷേധ ജ്വാല നടത്തുമെന്നാണ് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്. കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കളെല്ലാം പ്രതിഷേധത്തിന്‍റെ ഭാഗമാകുമെന്നും കെ പി സി സി അറിയിച്ചു.

നവ കേരള സദസുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് നരനായാട്ടിനെതിരെ കെ പി സി സി ആഹ്വാന പ്രകാരം ഡിസംബര്‍ 27 ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ വന്‍ പ്രതിഷേധ ജ്വാല നടത്തുന്നത്. 

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍ എം പി, കൊടിക്കുന്നില്‍ സുരേഷ് എം പി, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, 

കേരളത്തില്‍ നിന്നുള്ള എ ഐ സി സി ഭാരവാഹികള്‍, കെ പി സി സി ഭാരവാഹികള്‍, ഡി സി സി പ്രസിഡന്റുമാര്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍, എം പിമാര്‍, എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ  നടക്കുന്ന വിമോചന സദസ് ഉദ്ഘാടനം ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !