തിരുവനന്തപുരം : മുഖ്യമന്ത്രിയും പരിവാരങ്ങളും സഞ്ചരിക്കുന്ന നവകേരളാ ബസിന് നേരെയുണ്ടായ ഷൂ ഏറ് റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുത്ത സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.സംഭവത്തില്‍ പോലീസില്‍ വിശ്വാസക്കുറവില്ലെന്നും പോലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അങ്ങനെ അല്ലെന്ന് നിങ്ങള്‍ക്ക് തെളിയിക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയുടെ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്
മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസും വാഹനവ്യൂഹവും പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകവേ എറണാകുളം കുറുപ്പംപടിയില്‍ വച്ചാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്.
പോലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഓടക്കാലിലും ഷൂ ഏറ് ആവര്‍ത്തിച്ചു.
സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ വധ ശ്രമത്തിനാണ് കേസെടുത്തത്. ഐപിസി 308, 283, 353 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പെരുമ്പാവൂരില്‍ 9 പേര്‍ക്കെതിരെയും കുറുപ്പുംപടി ഓടക്കാലിയില്‍ നാല് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണ മെന്നു ചൂണ്ടിക്കാട്ടി നേരത്തെ പോലീസ് നോട്ടിസ് നല്‍കിയിരുന്നു. ഐ പി സി 120(ബി) പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തത്.
ഷൂസ് എറിഞ്ഞവര്‍ ക്കെതിരെ ചുമത്തിയ ഈ വകുപ്പുകള്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ ത്തിയപ്പോള്‍ വകുപ്പുകള്‍ സംബന്ധിച്ച് പോലീസിന് രൂക്ഷ വിമര്‍ശനമുണ്ടാവുകയും പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
പ്രതികള്‍ക്കെതിരെ നിലനില്‍ക്കില്ലെന്നു കോടതി വിലയിരുത്തിയ അതേ വകുപ്പുകളാണ് നിലവില്‍ മാദ്ധ്യമപ്രവര്ത്തകയ്ക്കെതിരെയും ചുമത്തിയിരിക്കുന്നത്. ഓടക്കാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസിന് നേരെ ഷൂ എറിയുന്നത്
റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാദ്ധ്യമ പ്രവര്‍ത്തക ക്യാമറാമാനോട് 'വിഷ്വല്‍ എടുക്ക്' എന്ന് പറയുന്ന ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ആ ഓഡിയോ മ്യൂട്ട് ചെയ്ത് പകരം 'ഷൂ എറിയൂ' എന്ന് ഗ്രാഫിക്സ് ടെക്സ്റ്റ് നല്‍കിയാണ് സൈബര്‍ ഇടങ്ങളില്‍ വിഡിയോ പ്രചരിക്കുന്നതെന്ന് ചാനല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.