തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കേരളത്തില്‍ വമ്പൻ പദ്ധതിയുമായി കരുക്കള്‍ നീക്കി ബിജെപി.
ഇതിൻ്റെ ആദ്യ പടിയായി ഓരോ മണ്ഡലങ്ങളിലും മൂന്ന് വീതം സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുകയാണ് നേതൃത്വം. സ്ഥാനാര്‍ത്ഥികളെ വേഗത്തില്‍ പ്രഖ്യാപിച്ച് മേല്‍ക്കൈ നേടുകയാണ് ലക്ഷ്യം.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രനേതാക്കളെ തന്നെ മത്സരിപ്പിക്കാനുള്ള ആലോചനകളാണ് നേതൃത്വം നടത്തുന്നതെന്നാണ് സൂചന. നിലവില്‍ ബിഡിജെഎസിനാണ് വയനാട് സീറ്റ്. ഇത് ബിജെപി ഏറ്റെടുത്ത് ദേശീയ നേതാക്കളെ മത്സരിപ്പിക്കാനാണ് ആലോചന.
അത്തരമൊരു പോരാട്ടം സംസ്ഥാനത്ത് ബിജെപിക്ക് വലിയ ഊര്‍ജം നല്‍കുമെന്ന് നേതൃത്വം കരുതുന്നുണ്ട്. കേന്ദ്ര നേതാക്കള്‍ ഇല്ലെങ്കില്‍ മുതിര്‍ന്ന നേതാക്കളെ ഇവിടെ പരിഗണിക്കുന്നുണ്ട്. ശോഭ സുരേന്ദ്രൻ, പികെ കൃഷ്ണദാസ് തുടങ്ങിയവരുടെ പേരുകളും ഇവിടെ ചര്‍ച്ചയാകുന്നുണ്ട്.
ബിജെപി വലിയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലം തൃശൂരാണ്. സുരേഷ് ഗോപിയിലൂടെ മണ്ഡലം പിടിക്കാനാകുമെന്ന് തന്നെയാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും കൂടുതല്‍ വോട്ട് നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പരാജയത്തിന് ശേഷവും മണ്ഡലം കേന്ദ്രീകരിച്ച് തീവ്രമായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
തൃശൂരിനോടൊപ്പം ബിജെപി തിരുവനന്തപുരത്തും അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് 3 ലക്ഷത്തോളം വോട്ടുവകള്‍ ഇവിടെ നേടാൻ കഴിഞ്ഞിരുന്നു.
കോണ്‍ഗ്രസിന് വേണ്ടി ശശി തരൂര്‍ തന്നെയാണ് മണ്ഡലത്തില്‍ മത്സരിക്കുന്നതെങ്കില്‍ കേന്ദ്രനേതാക്കളെ ഇറക്കി മത്സരം കടുപ്പിച്ചേക്കും. നിലവില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമൻ, എസ് ജയശങ്കര്‍ തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്ന് പ്രകാശ് ബാബു, പികെ കൃഷ്ണദാസ്, രവീശ തന്ത്രി എന്നിവരാണ് പരിഗണിക്കുന്നത്. കണ്ണൂരില്‍ പ്രഫുല്‍ കൃഷ്ണൻ, കെ രഞ്ജിത്തും എന്നീ പേരുകള്‍ക്കാണ് സാധ്യത. കോഴിക്കോട് സീറ്റില്‍ എംടി രമേശിന് സാധ്യതയുണ്ട്. എറണാകുളത്ത് എ കെ ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണിയെ ആകും മത്സരിപ്പിച്ചേക്കുക.
ഇടുക്കി,ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങള്‍ ബിഡിജെഎസിന് നല്‍കിയേക്കും. അങ്ങനെയെങ്കില്‍ ആലപ്പുഴയില്‍ തുഷാര്‍ ആയിരിക്കും മത്സരിച്ചേക്കുക. ചാലക്കുടി മണ്ഡലത്തില്‍ ജേക്കബ് തോമസിനാണ് സാധ്യത. തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മന്ത്രി വി മുരളീധരൻ മത്സരിച്ചേക്കും.
അദ്ദേഹത്തോട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാൻ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. പത്തനംതിട്ടയില്‍ പി സി ജോര്‍ജിന്റെ പേരാണ് ചര്‍ച്ചയാകുന്നത്. താൻ ഉടൻ തന്നെ ബി ജെ പിയില്‍ ചേരുമെന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.