വുമൻസ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ നിന്ന് സ്ഥിരമായി സ്‌ക്രൂ, തൂവല്‍, സ്‌ക്രബര്‍, പുഴുക്കള്‍, വണ്ട് ; പരാതി നല്കിയിട്ടും കണ്ടില്ലെന്ന് നടിച്ച്‌ അധികൃതര്‍,

തിരുവന്തപുരം വഴുതക്കാട് യൂണിവേഴ്‌സിറ്റി വിമൻസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത് കേടായ ഭക്ഷണമെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി.

ഭക്ഷണത്തില്‍ പുഴുവിനെയും ഉപയോഗിച്ച ബാൻഡ് എയ്ഡും കണ്ടെത്തിയെന്നാണ് കുട്ടികള്‍ പറയുന്നത്. വാര്‍ഡിനോട് ചോദിച്ചപ്പോള്‍ മോശം അനുഭവം ഉണ്ടായെന്നും വിദ്യാര്‍ത്ഥികള്‍ പരാതി പറയുന്നു. 

സ്‌ക്രൂ, തൂവല്‍, സ്‌ക്രബര്‍, പുഴുക്കള്‍, വണ്ട് എന്നിവയെല്ലാം സ്ഥിരമായി ഭക്ഷണത്തില്‍ നിന്ന് കിട്ടാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇക്കാര്യം അധികൃതരുമായി സംസാരിച്ചപ്പോള്‍ ചെറിയ അശ്രദ്ധ മൂലം സംഭവിച്ചതാകുമെന്നാണ് പറഞ്ഞത്. മറ്റൊരു നടപടിയും ഹോസ്റ്റല്‍ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.

മെസ്സില്‍ നിറയെ എലികളാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ മെസ്സില്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കുന്ന ടേബിളില്‍ എലി ചത്ത് കടന്നിട്ടുണ്ട്. ചത്ത എലിയെ നീക്കം ചെയ്യാൻ പോലും 12 മണിക്കൂര്‍ എടുത്തുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !