അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് മുഖ്യമന്ത്രി, ​ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുന്നു'- ആരോപിച്ച് ​ഗവർണർ,

തിരുവനന്തപുരം: തനിക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ആരോപിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ കാർ ആക്രമിക്കാൻ ​ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

തന്നെ ആക്രമിക്കാൻ ആളുകളെ അയക്കുന്ന വ്യക്തിയുമായി ഇനി ഒരു ചർച്ചയുമില്ല. അദ്ദേഹത്തിനു മറുപടി പറയാനും താനില്ലെന്നു ​ഗവർണർ വ്യക്തമാക്കി. 

സർക്കാർ ഭരണഘടനാ ഉത്തരവാദിത്വം നടപ്പാക്കുന്നില്ല. കേരളത്തിൽ സാമ്പത്തിക അടിയന്തിരാവസ്ഥയാണ്. കടുത്ത നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടാക്കുകയാണ് അവർ ലക്ഷ്യമിടുന്നത്. അതിനു വഴിപ്പെടാൻ താൻ ഉദ്ദേശിക്കുന്നില്ല. 

ഗവർണർക്കെതിരെ മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ​ഗവർണർ.,,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !