കാലം കാത്തുവെച്ച കര്‍മ്മയോഗി; പിണറായി വിജയൻ കേരളത്തിന് ദൈവം നൽകിയ വരദാനം: മന്ത്രി വാസവൻ,,

തിരുവനന്തപുരം: കേരളത്തിന് ദൈവം നൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി എന്‍ വാസവന്‍. തങ്ങളുടെ രക്ഷകനായ മുഖ്യമന്ത്രിയെ കാണാനായി നവകേരള സദസിലേക്ക് ആളുകൾ ഓടിയെത്തുകയാണ്. വി ഡി സതീശനല്ല, കോണ്‍ഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്നും വാസവൻ പറഞ്ഞു.

കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തങ്ങളെ രക്ഷിച്ച മുഖ്യമന്ത്രിയെ കാണാനാണ് ആബാലവൃദ്ധം ജനങ്ങള്‍ ഇരമ്പിയാര്‍ക്കുന്നത്. പിണറായിയെ തൊടാൻ സതീശനും സുധാകരനും കഴിയില്ല. കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് രക്ഷാകവചം തീർക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു. 

അമ്മമാര്‍ സീരിയല്‍ കാണാന്‍ വന്നിരിക്കുന്നത് പോലെയായിരുന്നു കോവിഡ് കാലത്ത് ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് കാതോര്‍ത്തിരുന്നത്. എല്ലാ ഭയങ്ങളും മാറി ഇതാ കാലം കാത്തുവെച്ച കര്‍മ്മയോഗി കേരളത്തെ സംരക്ഷിക്കാന്‍ എല്ലാ കവചങ്ങളുമായി മുന്നോട്ട് വരുന്നു എന്ന് നമുക്ക് ബോധ്യപ്പെടുന്നതായിരുന്നു അത് എന്നും മന്ത്രി വാസവൻ കൂട്ടിച്ചേർത്തു. 

ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും ആചാരത്തിന്റെയും ഭാഷയുടെയും പേരില്‍ മനുഷ്യന്‍ അന്യോനം അങ്കക്കോഴികളെ പോലെ ആഞ്ഞടുക്കുന്ന സാമൂഹികാന്തരീക്ഷം ഇല്ലാത്ത സംസ്ഥാനമേതെന്ന് ചോദിച്ചാല്‍ അതിന്റെ പേരാണ് ഈ കൊച്ചു കേരളം. 

മതനിരപേക്ഷതയുടെ സംസ്‌കാരം പിണറായി സര്‍ക്കാര്‍ ഉയര്‍ത്തി പിടിക്കുന്നു. അത് മന്ത്രമോ തന്ത്രമോയല്ല നയപരമായ സമീപനമാണെന്ന് മന്ത്രി വാസവൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !