തിരുവനന്തപുരം: തിരുവല്ലയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെ പുറത്താക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്കി.
2018 ലാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം കേസില്‍ നിന്നും തലയൂരാനായി ഡിഎന്‍എ പരിശോധനാ വേളയില്‍ മറ്റൊരാളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥന് 2018 ല്‍ സസ്പെന്ഷന് നല്‍കിയിരുന്നു. കേസിനു പിന്നാലെ സജിമോനെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും സിപിഎമ്മില്‍ എടുത്ത സജിമോന്‍ പാര്‍ട്ടി ചുമതല നല്കി. 2020 ല്‍ സിപിഎം പ്രവര്‍ത്തകയായ വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തി, രണ്ടു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും ആരോപണം ഉയര്‍ന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സജിമോനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്നും, പാര്‍ട്ടി ചുമതലകളില്‍ നിന്നുമെല്ലാം പുറത്താക്കാന്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി തീരുമാനമെടുത്തത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.