തിരുവനന്തപുരം: പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് കേന്ദ്രത്തില്‍ അധികാരത്തില്‍ എത്താനുള്ള കോണ്‍ഗ്രസിന്റെ ദുരാഗ്രഹത്തിനേറ്റ തിരിച്ചടിയാണ് നിയമസഭ തിരഞ്ഞെടുപ്പുകളിലെ ഫലമെന്ന് ബി ജെ പി നേതാവ് എം ടി രമേശ്.
എംടി രമേശിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
2024 ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലം എന്തായിരിക്കുമെന്ന് ഇനിയും സംശയമുള്ളവരുണ്ടോ? രാഹുല്‍ ഗാന്ധിയെ മോഡിയുടെ എതിരാളിയായി കോണ്‍ഗ്രസ് ഇനിയും അവതരിപ്പിക്കുമോ ? 4 സംസഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു.3 എണ്ണത്തില്‍ ബിജെപി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്‌ഗഡും ബിജെപിയെ ഹൃദയത്തില്‍ സ്വീകരിച്ചു.
കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പടച്ചുവിട്ട നുണകള്‍ ജനങ്ങള്‍ തള്ളി. ഭാരത് ജോഡോ യാത്ര നടത്തിയിട്ടും ഭാരതത്തിന്റെ ഹൃദയം തൊട്ടറിയാൻ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടില്ല.
പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് കേന്ദ്രത്തില്‍ അധികാരത്തില്‍ എത്താനുള്ള കോണ്‍ഗ്രസിന്റെ ദുരാഗ്രഹത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ ഫലം.
ജാതി സെൻസസ്സിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ വെട്ടിമുറിക്കാനുള്ള ഗൂഢനീക്കത്തെ ജനങ്ങള്‍ വോട്ട് ചെയ്ത് തോല്‍പിച്ചു. രാഹുല്‍ ഗാന്ധിയുടെ ദേശവിരുദ്ധ പ്രസ്താവനകളും കോണ്‍ഗ്രസിന്റെ ദേശവിരുദ്ധ നയങ്ങളും ജനം തിരിച്ചറിഞ്ഞു.
യുഎഇയിലെ കോണ്‍ഗ്രസിനെതിരെ ലീഗ് - സിപിഎം തിരഞ്ഞെടുപ്പ് സഖ്യം: കൂട്ടുകെട്ടിന് പിന്നിലെ കാരണം അറിയാം
സര്‍വനാശത്തിന്റെ വക്കിലാണ് കോണ്‍ഗ്രസ്, ഈ ദുശകനങ്ങള്‍ അണികള്‍ തിരിച്ചറിയണം. ഇന്ത്യ മുന്നണി ഒരു തട്ടിക്കൂട്ട് പ്രസ്ഥാനമാണ്, മുന്നണിയെ നയിക്കാൻ കോണ്‍ഗ്രസ്സിന് കരുത്തില്ലെന്ന് ചെറുപാര്‍ട്ടികള്‍ക്ക് ബോധ്യമായിട്ടുണ്ടാകും. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുമെന്ന് ജനങ്ങള്‍ക്കറിയാം. ഭാവി പ്രധാനമന്ത്രിയെന്ന പദവി രാഹുല്‍ നിലനിര്‍ത്തും.
കേരളത്തിലെ ഇടതുപക്ഷ മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചാലും രാഹുല്‍ ഗാന്ധി മോഡിക്ക് പകരമാവില്ല. ബി.ജെ.പി 2024 രാജ്യം ഭരിക്കും. അതിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ കേരളത്തിലും സംഭവിക്കും. - എംടി രമേശ് കുറിച്ചു.
അതേസമയം, നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ വ്യാജ പ്രചരണങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് നിയമ തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരനും അഭിപ്രായപ്പെട്ടു.
മൂന്ന് സംസ്ഥാനങ്ങളിലെ തകര്‍പ്പൻ ജയത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന വിജയാഹ്ലാദത്തിനിടെ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഐൻഡി മുന്നണിയുടെ ശ്രമങ്ങള്‍ക്ക് ജനം മറുപടി നല്‍കിയിരിക്കുകയാണെന്നും നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ആഘോഷ പരിപാടിയില്‍ മുതിര്‍ന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്‍, സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ പി.സുധീര്‍, ജോര്‍ജ് കുര്യൻ, ഉപാദ്ധ്യക്ഷ പ്രൊഫ: വിടി.രമ,
ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറിമാരായ ജെആര്‍. പത്മകുമാര്‍, എസ്.സുരേഷ്, കരമന ജയൻ, ജില്ലാ അദ്ധ്യക്ഷൻ വിവി.രാജേഷ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് പ്രവര്‍ത്തകര്‍ ജനവിധി ആഘോഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.