സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ഗവര്‍ണറുടെ ഭീഷണി; തീക്കളിയാണ്, കേരള ജനത ചെറുക്കുമെന്ന് എം വി ഗോവിന്ദൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരമുണ്ടെന്ന് ഗവര്‍ണറുടെ നിലപാട് തീക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

കേരളത്തിന്റെ തനത് വരുമാനം കൂടി. ചെലവ് വര്‍ദ്ധിച്ചിട്ടുമില്ല. കേന്ദ്രമാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത് .ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

ഭീഷണി വിലപോവില്ല. ഇത് തീക്കളിയാണ്. കേരള ജനത ഇത് ചെറുക്കും. ആര്‍എസ്‌എസ് മേധാവിയെ അങ്ങോട്ട് പോയി കാണുന്ന ഗവര്‍ണറില്‍ നിന്നും ഇനിയും സംഘ പരിവാര്‍ അജണ്ടയുണ്ടാകും.രാജ് ഭവന് മുന്നില്‍ സമരം പിന്നീട് ആലോചിക്കുമെന്നും എംവിഗോവിന്ദന്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ സുപ്രീം കോടതിയെ പരിഹസിക്കുകയാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരം ഉണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇന്ത്യയില്‍ ഇതുവരെ ആരും ഈ വകുപ്പ് ഉപയോഗിച്ചിട്ടില്ല. 

ഇത് ഉപയോഗിച്ച്‌ കളയും എന്നാണ് ഗവര്‍ണറുടെ ഭീഷണി. ഗവര്‍ണര്‍ പുതുതായി ഒരു അധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നു. വിജ്ഞാനാധിഷ്ഠിത കേരളത്തെ തകര്‍ക്കാൻ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !