തൃശൂർ: കുട്ടനെല്ലൂർ ബാങ്ക് വായ്പാ ക്രമക്കേട് സംബന്ധിച്ച് 2017ൽ തന്നെ ആർബിട്രേഷൻ നോഡൽ ഓഫീസർ ബാങ്ക് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ ക്രമക്കേട് ശ്രദ്ധയിൽപെടുത്തിയ ഉദ്യോഗസ്ഥനെ സൂപ്പർമാർക്കറ്റിന്റെ ചുമതലയിലേക്ക് നീക്കുകയാണ് ഭരണസമിതി ചെയ്തത്.കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ കിട്ടാക്കടത്തെക്കുറിച്ച് പരിശോധന നടത്തിയപ്പോഴാണ് ബിനാമി പേരിലും മൂല്യം കുറഞ്ഞ ഭൂമി പണയപ്പെടുത്തിയും കോടികൾ വായപ നൽകിയവരുടെ വിവരം ആർബിട്രേഷൻ നോഡൽ ഓഫീസർ ഗോപാലകൃഷ്ണന് ലഭിക്കുന്നത്.
2017 ജൂലൈ 27 ന് ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ അന്നത്തെ സെക്രട്ടറി എംഎൻ ശിശധരനാണ് കത്ത് നല്കിയത്.
കത്ത് നൽകി ഒരു മാസം കഴിയുമ്പോഴേക്കും ആർബിഷേട്രഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ സൂപ്പർ മാർക്കറ്റിലേക്ക് മാറ്റി. പിന്നെ അന്വേഷണം ഒന്നുമുണ്ടായില്ല. പിന്നാലെയാണ് പതിനാല് പേർക്ക് കൂടി എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് വായ്പ നൽകിയത്.
ബാങ്കിലെ ക്രമക്കേടിൽ പരാതികൾ ഉയർന്നതോടെ സഹകരണ വകുപ്പ് 68 അന്വേഷണം നടത്തി. റിപപോട്ടിൽ ഗുരുതര കണ്ടെത്തലായിരുന്നു ഉണ്ടായത്.
ഭരണസമിതി അംഗങ്ങളടക്കമുള്ളവർക്ക് സഹകരണ ചട്ട പ്രകാരമല്ലാത്ത കുടിശ്ശികയുണ്ട്. ബാങ്കിന്റെ പരിധിക്ക് പുറത്തുള്ളവർക്ക് കോടതികളുടെ വായ്പ അനുദിച്ചു. ഇത് കിട്ടാതായിട്ടും ഒരു നിയമനടപടിയും നടപടിയും സ്വീകരിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.