തൃശൂര്‍: ചാലക്കുടി എസ്.ഐയുടെ കാല് തല്ലിയൊടിക്കുമെന്ന് പ്രസംഗത്തില്‍ ഭീഷണി മുഴക്കിയ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്.എസ്.ഐ അഫ്സലിനെതിരെ ഭീഷണി മുഴക്കിയ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസന് മുബാറക്കിനെതിരെ ചാലക്കുടി പൊലീസാണ് കേസെടുത്തത്.കഴിഞ്ഞ ദിവസം പൊലീസ് ജീപ്പ് തകര്‍ത്ത ഡി.വൈ.എഫ്.ഐ നേതാവ് നിധിന് പുല്ലനെ എസ്.ഐ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിവീശി.
നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിലായിരുന്നു ഹസൻ മുബാറക്കിന്റെ വെല്ലുവിളി പ്രസംഗം.
''ഈ പട്ടിയുടെ രണ്ട് കൈയും കാലും തല്ലിയൊടിക്കും. അതിന് വിയ്യൂരില്‍ കിടന്നാലും കണ്ണൂരില്‍ കിടന്നാലും പൂജപ്പുരയില്‍ കിടന്നാലും ഞങ്ങള്‍ക്ക് പുല്ലാണ്. ഏതെങ്കിലും ജയില്‍ കാണിച്ച്, ലാത്തി കാണിച്ച് എസ്.എഫ്.ഐയെ തടയാമെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ മണ്ടന്മാരുടെ സ്വര്‍ഗത്തിലാണ്''
എന്നായിരുന്നു ഹസൻ മുബാറക്കിന്റെ വാക്കുകള്‍. പരസ്യമായ പോര്‍വിളി മുഴക്കിയിട്ടും പൊലീസ് നടപടിയിലേക്ക് നീങ്ങാത്തത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഒടുവിലാണ് കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.