കരുവന്നൂര്‍‍ കള്ളപ്പണം: സി.പി.എമ്മിനുേവണ്ടി സമാന്തര മിനിറ്റ്‌സ്‌ ഉണ്ടാക്കിയത് സി.കെ. ചന്ദ്രനെന്ന് ഇ.ഡി,,

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ നടന്ന 343 കോടിയുടെ കള്ളപ്പണത്തട്ടിപ്പില്‍ സി.പി.എമ്മിനുേവണ്ടി സമാന്തര മിനിറ്റ്സ് ഉണ്ടാക്കിയത് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.കെ.ചന്ദ്രനാണെന്ന് ഇ.ഡി.യുടെ റിപ്പോര്‍ട്ട്. ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച 233 പേജുള്ള കുറ്റപത്രത്തിന്റെ 187-ാമത്തെ പേജിലാണ് ഇക്കാര്യം കാണിച്ചിട്ടുള്ളത്.ബാങ്കിലെ പാര്‍ട്ടിയുടെ ചുമതല സി.കെ. ചന്ദ്രനായിരുന്നു. ബാങ്കിന്റെ നയപരമായ കാര്യങ്ങളും വായ്പ അനുവദിക്കല്‍ തീരുമാനങ്ങളും എടുത്തിരുന്നത് ചന്ദ്രന്റെ അറിവോടെയായിരുന്നു. ബാങ്കിന്റെ ദൈനംദിനകാര്യങ്ങള്‍ നടത്തിയിരുന്നത് 

ചന്ദ്രന്റെ നിര്‍ദേശപ്രകാരവും. കേസില്‍ പ്രതിയായ സി.എം. രാജീവൻ എന്ന വ്യക്തിക്ക് അനധികൃതമായി വായ്പ അനുവദിച്ചത് ചന്ദ്രന്റെ സമ്മര്‍ദം കാരണമാണെന്ന് മാപ്പുസാക്ഷിയാകാൻ അനുമതി തേടിയ മുൻ ബാങ്ക് സെക്രട്ടറി ടി.ആര്‍. സുനില്‍കുമാറിന്റെ മൊഴിയുമുണ്ട്. സി.എം. രാജീവൻ ബാങ്കില്‍നിന്ന് വ്യാജരേഖകളിലൂടെ േനടിയെടുത്തത് 7.22 കോടിയാണ്.

കേസില്‍ ഒന്നാംപ്രതിയായ എ.കെ. ബിജോയ് വ്യാജരേഖകളിലൂടെ 34.91 കോടി തട്ടിയെടുത്തതും സി.കെ. ചന്ദ്രന്റെ സഹായത്തോടെയാണെന്ന് ഇ.ഡി. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

 ചന്ദ്രൻ ബാങ്കില്‍ പാര്‍ട്ടിയുടെ ചുമതലവഹിക്കുന്ന കാലത്താണ് പാര്‍ട്ടിയിലേക്ക് പണം എത്തിക്കാനായി അഞ്ച് അക്കൗണ്ടുകള്‍ ആരംഭിച്ചതെന്നും ഇതിലൂടെയാണ് പണം പാര്‍ട്ടി അക്കൗണ്ടിലേക്ക് എത്തിയതെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. ഇത് തെളിയിക്കാനായുള്ള നീക്കത്തിലാണ് ഇ.ഡി. ഇപ്പോള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !