തൃശ്ശൂര്‍: പിണറായി സര്‍ക്കാര്‍ ഗുണ്ടായിസമാണ് നടത്തുന്നതെന്ന് പെന്ഷന് കിട്ടാത്തതിനെ തുടര്‍ന്ന് യാചന സമരം നടത്തി ശ്രദ്ധേയയായ മറിയക്കുട്ടി.
സുരേഷ് ഗോപി തൃശ്ശൂരില്‍ ജയിക്കണം. നല്ല മനുഷ്യനാണ്. ചില പെണ്ണുങ്ങള് അദ്ദേഹത്തെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു. നല്ല മനസാണ് ആളുടെ. അടുത്ത തെരഞ്ഞെടുപ്പില്‍ മോദി തന്നെ ജയിക്കും. പാവപ്പെട്ടവര്‍ക്ക് അരി തരുന്നതും മോദിയാണ്. പെന്ഷന് നല്കാന് മോദി കൊടുത്ത പണം പിണറായി മുക്കി, അവര്‍ പറഞ്ഞു.
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. വൈവിധ്യത്തിലെ ഏകത്വമാണ് ഭാരതത്തിന്റെ കരുത്തെന്ന് കുമ്മനം പറഞ്ഞു.
എല്ലാ മതങ്ങളേയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന രീതിയാണ് ഭാരതത്തിന്റേത്. മതാധിപത്യ രാജ്യങ്ങളിലും കമ്യൂണിസ്റ്റ് രാജ്യങ്ങളിലും കാണുന്നത് ഏകാധിപത്യമാണ്.
എല്ലാ മതങ്ങളേയും ഒരു പോലെ കാണുന്ന മതേതര ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്. മത തീവ്രവാദത്തിനെതിരെ കര്‍ശന നിലപാടെടുക്കുന്നതും അതുകൊണ്ടാണ്.
സിപിഎമ്മിനും കോണ്‍ഗ്രസിനും മതേതരത്വം എന്നത് പ്രസംഗത്തില്‍ മാത്രമാണ്. മോദി സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഒട്ടേറെ കാര്യങ്ങളാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഭാരതത്തില്‍ ഒരു വര്‍ഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ന്യുനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ടോണി ചാക്കോള അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാര്‍, ജസ്റ്റിന് ജേക്കബ്ബ്, എന്‍.ആര്. റോഷന് ബിനു അലക്സ്, ഫെബിന് കെ. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.