'തൃശ്ശൂര്‍ സുരേഷ് ഗോപിക്ക് കിട്ടില്ല': 24 ന്യൂസിന്റെ സര്‍വ്വെ പറയുന്നത്, മണ്ഡലം ആര് പിടിക്കും

തൃശ്ശൂര്‍: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തോടൊപ്പം തന്നെ കേരളത്തില്‍ ബി ജെ പി ലക്ഷ്യ വെക്കുന്ന സീറ്റുകളില്‍ ഒന്നാണ് തൃശ്ശൂര്‍.

സുരേഷ് ഗോപിയെന്ന സ്ഥാനാര്‍ത്ഥിയെ അനൌദ്യോഗികമായി തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുൻപ് തന്നെ തൃശ്ശൂരില്‍ പ്രഖ്യാപിക്കപ്പെട്ട കഴിഞ്ഞു. ഏത് വിധേനയും മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യവുമായി വന്‍ പദ്ധതികളും തൃശ്ശൂരില്‍ ഉടനീളം സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന് വരികയാണ്.

കോണ്‍ഗ്രസിനെ സംബന്ധിച്ചാവട്ടെ, ഏത് വിധേനയും മണ്ഡലം നിലനിര്‍ത്തുക എന്നുള്ളത് അഭിമാനത്തിന്റെ പ്രശ്നമാണ്. ടിഎന്‍ പ്രതാപന്‍ ഇനിയൊരു മത്സരത്തിന് ഇല്ലെന്ന് പറഞ്ഞെങ്കിലും സീറ്റ് നിലനിര്‍ത്താനായി അദ്ദേഹത്തെ തന്നെ വീണ്ടും കൊണ്ടുവന്ന് കൂടായ്കയില്ല. 

അല്ലെങ്കില്‍ വിടി ബല്‍റാം അടക്കമുള്ളവര്‍ക്ക് നറുക്ക് വീഴാം. നഷ്ടപ്പെട്ട മണ്ഡലം തിരികെ പിടിക്കുകയെന്ന ലക്ഷ്യമാണ് എല്‍ ഡി എഫിന് മുന്നിലുള്ളത്. മുന്‍ മന്ത്രിയായ വിഎസ് സുനില്‍ കുമാറിനാണ് പ്രഥമ പരിഗണന.

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും തൃശ്ശൂരിന്റെ മനസ്സ് അറിയാനുള്ള ഒരു സര്‍വ്വെ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 24 ന്യൂസ് ചാനല്‍ നടത്തിയ സര്‍വ്വേയാണ് ഇത്. തൃശൂര്‍ ഇത്തവണ ആരെടുക്കുമെന്ന ചോദ്യത്തിന് യു ഡി എഫ് എന്നാണ് 35% പേരും അഭിപ്രായപ്പെടുന്നത് എന്നതാണ് ശ്രദ്ധേയം.

സര്‍വ്വേയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍ എല്‍ ഡി എഫ് വിജയിക്കുമെന്ന് അവകാശപ്പെടുമ്പോള്‍ 23 ശതമാനം പേര്‍ മാത്രമാണ് ബി ജെ പിക്ക് അനുകൂലമായി ചിന്തിക്കുന്നത്. യുഡിഎഫിന് അനുകൂലമാണ് സര്‍വേ പ്രകാരം തൃശൂരെങ്കിലും സിറ്റിംഗ് എംപി ടി.എൻ പ്രതാപന്റെ പ്രകടനത്തില്‍ തൃശ്ശൂരുകാർ അത്ര മികച്ച അഭിപ്രായം പ്രകടിപ്പിക്കുന്നില്ല.

വളരെ മികച്ചതെന്ന് 2 ശതമാനം പേര്‍ മാത്രമേ പറയുന്നുള്ളു. മികച്ചതെന്ന് 5% പേരും അഭിപ്രയാപ്പെട്ടപ്പോള്‍ 41% പേരാണ് ശരാശരിയെന്ന് വിലയിരുത്തിയത്. മോശം പ്രകടനമെന്ന് 24% പേരും വളരെ മോശമെന്ന് 10% പേരും അഭിപ്രായമില്ലെന്ന് 18 ശതമാനം പേരും വ്യക്തമാക്കി.

അതേസമയം, 20000 സാമ്പിളുകളാണ് സര്‍വെയ്ക്കായി കോര്‍(സിറ്റിസണ്‍ ഒപ്പിനിയൻ റിസര്‍ച്ച്‌ ആൻഡ് ഇവാലുവേഷൻ) എന്ന ഏജൻസി ശേഖരിച്ചതെന്നാണ് 24 അവകാശപ്പെടുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ആയിരം സാമ്പിളുകള്‍ എന്ന വിധത്തിലാണ് സാമ്പിള്‍ ശേഖരണം നടത്തി

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപിയായിരുന്നു തൃശൂരില്‍ മത്സരിച്ചത്. മണ്ഡലത്തില്‍ ബി ജെ പിയുടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിപ്പിച്ച്‌ ശ്രദ്ധേയമായ പോരാട്ടം കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചു. 

17.5 ശതമാനം വര്‍ധനവോടെ 293822 വോട്ടായിരുന്നു മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടിയ ടിഎന്‍ പ്രതാപന്‍ വിജയിച്ചപ്പോള്‍ 321456 വോട്ടുമായി എല്‍ ഡി എഫിന് വേണ്ടി മത്സരിച്ച സി പി ഐയിലെ രാജാജി മാത്യൂ തോമസ് രണ്ടാമത് എത്തി.

ലോക്സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് സീറ്റ് ഉറപ്പിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് നടന്ന ചില സര്‍വ്വേകളില്‍ തൃശ്ശൂരില്‍ ബി ജെ പി വിജയിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. 

ശക്തമായ മത്സരം മണ്ഡലത്തില്‍ നടന്നെങ്കിലും കുറഞ്ഞ വോട്ടുകള്‍ക്ക് സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. 40457 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. സി പി ഐയിലെ ബാലചന്ദ്രന്‍ 44263 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, 43317 വോട്ടുകളുമായി പത്മജ വേണുഗോപാല്‍ രണ്ടാമതും എത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !