അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന വിവിധ തർക്കങ്ങൾ പരിഹരിക്കുക എന്ന ദൗത്യം മാർ ആൻഡ്രൂസ് താഴത്ത് പിതാവിന് വിജയിപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പുതിയ തീരുമാനം ഉണ്ടാകും.
പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സഭയുടെ മുൻ പിആർഒ ഫാ. ജിമ്മി പൂച്ചക്കാട്ടിൽ, ഫരീദാബാദ് ആർച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ് ജോസ് പുത്തൻവീട്ടിൽ എന്നിവരെ പരിഗണിക്കുന്നതായും കർദിനാൾ മാർ ജോർജ് ആലഞ്ചേരി വത്തിക്കാൻ പ്രതിനിധിയോട് തന്‍റെ അനാരോഗ്യം സൂചിപ്പിച്ച് ചില ചുമതലകളിൽ നിന്ന് മാറി നിൽക്കാൻ താത്പര്യം പ്രകടിപ്പിച്ചതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
ജനുവരിയിൽ നടക്കാനിരിക്കുന്ന സീറോ മലബാർ സിനഡ് വരെ അങ്കമാലി അതിരൂപതയുടെ ചുമതല വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് സിറിൽ വാസ് നേരിട്ടായിരിക്കും എന്നും സൂചനയുണ്ട്.
തീരുമാനം എന്തൊക്കെ ആയാലും ഇന്ന് സഭാ ആസ്ഥാനത്ത് പ്രത്യേക പത്ര സമ്മേളനം ചേരുന്നുണ്ട്. അതിന് ശേഷം കാര്യങ്ങളില്‍ വ്യക്‌തമായ തീരുമാനം ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.