ഗോഗമേദി കൊല്ലപ്പെട്ടതിനെ തുടർന്ന് കർണി സേന ബുധനാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിയ്ക്കുകയാണ്. വലതുപക്ഷ സംഘടനയായ രാഷ്ട്രീയ രജ്പുത് കർണി സേനയുടെ അധ്യക്ഷൻ ശ്രീ സുഖ്ദേവ് സിംഗ് ഗോഗമേദി ചൊവ്വാഴ്ച രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.
ലോറൻസ് ബിഷ്‌ണോയ്-ഗോൾഡി ബ്രാർ സംഘത്തിലെ രോഹിത് ഗോദാര പിന്നീട് ഫേസ്ബുക്ക് പോസ്റ്റിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തങ്ങളുടെ എതിരാളികളുമായി ഗൂഢാലോചന നടത്തിയതിനാലാണ് തങ്ങൾ ഗോഗമേദിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റിൽ ഗോദര പറഞ്ഞു.
സുഖ്ദേവ് സിംഗ് ഗോഗമേദി വധം, സുഖ്ദേവ് സിംഗ് ഗോഗമേദി ചൊവ്വാഴ്ച പട്ടാപ്പകല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജനരോക്ഷം അതിതീവ്രമാണ്. പ്രതികളെ കണ്ടെത്തണം എന്നാണ് കർണി സേന ആവശ്യപ്പെടുന്നത്. ബന്ദിന് പൂര്‍ണ്ണ ജന പിന്തുണയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലചെയ്യണം എന്നാണ് കർണി സേന ആവശ്യപ്പെടുന്നത്. രാജസ്ഥാനില്‍ ക്രമസമാധാന നില തകരുന്നു. രാഷ്ട്രീയ രജ്പുത് കർണി സേന അദ്ധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദി വെടിയേറ്റ് മരിച്ച സംഭവം ജന ജീവിതത്തെ സാരമായി ബാധിച്ചു. ബന്ദിന് പൂര്‍ണ്ണ ജന പിന്തുണയുണ്ട് എന്നാണ് റിപ്പോര്‍ട്ട്
രാജസ്ഥാനിൽ ബന്ദിന്‍റെ പ്രഭാവം പ്രകടമാണ്. ജയ്പൂരിലെ പ്രധാന റോഡുകളും മാര്‍ക്കറ്റുകളും അടഞ്ഞു കിടക്കുകയാണ്. മാർക്കറ്റുകളില്‍ മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. ജയ്പൂരിലെ ടോങ്ക് റോഡ്, സി-സ്കീം, എംഐ റോഡ് എന്നിവിടങ്ങളിൽ മാർക്കറ്റുകൾ അടച്ചു. സംസ്ഥാനത്ത് മുൻകരുതലിന്‍റെ ഭാഗമായി ഇന്ന്, ബുധനാഴ്ച സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.