"സുഖ്ദേവ് സിംഗ് ഗോഗമേദി വധം" രാജസ്ഥാനില്‍ ബന്ദിന് ആഹ്വാനം ചെയ്ത് കർണി സേന,

ഗോഗമേദി കൊല്ലപ്പെട്ടതിനെ തുടർന്ന് കർണി സേന ബുധനാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിയ്ക്കുകയാണ്. വലതുപക്ഷ സംഘടനയായ  രാഷ്ട്രീയ രജ്പുത് കർണി സേനയുടെ അധ്യക്ഷൻ ശ്രീ സുഖ്ദേവ് സിംഗ് ഗോഗമേദി ചൊവ്വാഴ്ച രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. 

ലോറൻസ് ബിഷ്‌ണോയ്-ഗോൾഡി ബ്രാർ സംഘത്തിലെ രോഹിത് ഗോദാര പിന്നീട് ഫേസ്ബുക്ക് പോസ്റ്റിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തങ്ങളുടെ എതിരാളികളുമായി ഗൂഢാലോചന നടത്തിയതിനാലാണ് തങ്ങൾ ഗോഗമേദിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റിൽ ഗോദര പറഞ്ഞു.

സുഖ്ദേവ് സിംഗ് ഗോഗമേദി വധം, സുഖ്ദേവ് സിംഗ് ഗോഗമേദി ചൊവ്വാഴ്ച പട്ടാപ്പകല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജനരോക്ഷം അതിതീവ്രമാണ്.  പ്രതികളെ കണ്ടെത്തണം എന്നാണ് കർണി സേന ആവശ്യപ്പെടുന്നത്. ബന്ദിന് പൂര്‍ണ്ണ ജന പിന്തുണയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.   

 പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലചെയ്യണം എന്നാണ് കർണി സേന ആവശ്യപ്പെടുന്നത്. രാജസ്ഥാനില്‍ ക്രമസമാധാന നില തകരുന്നു. രാഷ്ട്രീയ രജ്പുത് കർണി സേന അദ്ധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദി വെടിയേറ്റ് മരിച്ച സംഭവം ജന ജീവിതത്തെ സാരമായി ബാധിച്ചു.  ബന്ദിന് പൂര്‍ണ്ണ ജന പിന്തുണയുണ്ട് എന്നാണ് റിപ്പോര്‍ട്ട്

രാജസ്ഥാനിൽ ബന്ദിന്‍റെ പ്രഭാവം പ്രകടമാണ്. ജയ്പൂരിലെ പ്രധാന റോഡുകളും മാര്‍ക്കറ്റുകളും അടഞ്ഞു കിടക്കുകയാണ്. മാർക്കറ്റുകളില്‍ മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. ജയ്പൂരിലെ ടോങ്ക് റോഡ്, സി-സ്കീം, എംഐ റോഡ് എന്നിവിടങ്ങളിൽ മാർക്കറ്റുകൾ അടച്ചു. സംസ്ഥാനത്ത് മുൻകരുതലിന്‍റെ ഭാഗമായി ഇന്ന്, ബുധനാഴ്ച സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !