തൊണ്ടയില്‍ കുടുങ്ങിയ ഇറച്ചി നീക്കുന്നതിനിടയില്‍ ബ്രഷും വിഴുങ്ങി; വിശ്വസിക്കാനാകാതെ ഡോക്ടര്‍മാര്‍,

കുട്ടികള്‍ നാണയങ്ങളും മോതിരങ്ങളും വിഴുങ്ങി ജീവൻ അപകടത്തിലായ വാര്‍ത്തകള്‍ നമ്മള്‍ നിരവധി തവണ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിചിത്രമായ ഒരു സംഭവമാണ് സ്പെയിനിലുണ്ടാത്.

21-കാരിയായ ഹെയ്സിയ എന്ന യുവതി വിഴുങ്ങിയത് ഒരു ടൂത്ത് ബ്രഷാണ്. മൂന്ന് മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക്ശേഷമാണ് ബ്രഷ് പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് പകരം ബ്രഷ് പുറത്തെടുക്കാൻ സര്‍ജിക്കല്‍ ട്വൈനാണ് ഉപയോഗിച്ചത്. 

ടര്‍ക്കിയുടെ കറി കഴിക്കുന്നതിനിടയില്‍ ഹെയ്സിയയുടെ തൊണ്ടയില്‍ ഇറച്ചിക്കഷ്ണം കുടുങ്ങുകയായിരുന്നു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ യുവതി ഒറ്റയ്ക്ക് ഇറച്ചിക്കഷ്ണം പുറത്തെടുക്കാൻ ശ്രമിച്ചു. 

വീല്‍ചെയറിലിരിക്കുന്ന അച്ഛന് ഹെയ്സിയയെ സഹായിക്കാൻ കഴിയുമായിരുന്നില്ല. കൈയില്‍ കിട്ടിയ ടൂത്ത് ബ്രഷ് കൊണ്ട് ഹെയ്സിയ തൊണ്ടയിലെ ഇറച്ചിക്കഷ്ണം നീക്കം ചെയ്യാൻ ശ്രമിച്ചു. ഇറച്ചിക്കഷ്ണം അയഞ്ഞതിനൊപ്പം കൈയിലെ ടൂത്ത് ബ്രഷും അയഞ്ഞു. കൈവിട്ട് തൊണ്ടയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. 

പിന്നാലെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ തനിക്ക് വേദന അനുഭവപ്പെട്ടില്ലെന്നും എക്സ്റേ കാണുന്നതുവരെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താൻ പറഞ്ഞത് പൂര്‍ണമായും വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും യുവതി പറയുന്നു. 

താൻ മയക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തൊട്ടടുത്ത ടേബിളില്‍ ബ്രഷ് ഇരിക്കുന്നുണ്ടായിരുന്നെന്നും വീണ്ടും ശ്വസിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഹെയ്സിയ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !