ഇടുക്കി: നവകേരള സദസിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച കാളയോട്ട മത്സരത്തിൽ അപകടം.
ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി പാഞ്ഞു കയറി മത്സര കാളകൾ. നിയന്ത്രണം തെറ്റിയ കാളക്കൂട്ടം പൊതുജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടുക്കി കുമളിയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.
നവകേരള സദസിന്റെ പ്രചരണാർത്ഥം ഒന്നാം മൈൽ എന്ന സ്ഥലത്ത് നിന്നാണ് കാളയോട്ടം ആരംഭിച്ചത്. കുമളി പട്ടണത്തിൽ എത്തിയപ്പോൾ തമിഴ് നാട്ടിൽ നിന്നും കൊണ്ടുവന്ന കാളകൾ നിയന്ത്രണം വിട്ട് പൊതുജനങ്ങൾക്കിടയിലേക്ക് ഓടി കയറുകയായിരുന്നു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു. കാളക്കൂട്ടം പാഞ്ഞ് കയറിയതിനെ തുടർന്ന് സ്ഥലത്ത് വൻ ഗതാഗത വൻ ഗതാഗത കുരുക്കും രൂപപ്പെട്ടു.
ഒരു കാറിനും ജീപ്പിനും അടക്കമാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം പത്ത് കാളകളാണ് കുമളി പട്ടണത്തിലൂടെ പരിഭ്രാന്തരായി ഓടിയത്.
അൽപൻമാര്... ഇവറ്റകൾ ഇത് എന്ത് തേങ്ങയാ കാണിച്ച് കൂട്ടുന്നത്..പരാതി സ്വീകരിക്കലല്ല ഇതിൻ്റെ ലക്ഷ്യം.. സർക്കാർ ചിലവിൽ പാർട്ടി പ്രചാരണം..ഇത് ആഭാസ, ധൂർത്ത് സദസ്സാണെന്ന് UDF പറഞ്ഞത് ശരിവെക്കുന്നതാണ് മുഴുനീളെ കാണാൻ കഴിയുന്നത്.. കഷ്ടം..'ഇതാണോ നവകേരള സദസ്സ്?';
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.